ധര്‍മ്മശാല: സ്ട്രൈക്ക് റേറ്റ് കുറവാണെന്ന വിമര്‍ശനത്തിന് മറുപടി നല്കുന്ന പ്രകടനവുമായി വിരാട് കോഹ് ലി. ഇന്ന് ധര്‍മ്മശാലയില്‍ പഞ്ചാബിന് എതിരെ 47 പന്തില്‍ 92 റണ്‍സാണ് കോ ഹ് ലി നേടിയത്.
ആദ്യം തന്നെ രണ്ട് ക്യാച്ച് വിട്ടുകളഞ്ഞത് കോ ഹ്ലിക്ക് സഹായകമായി. ഏഴ് ഫോറും 6 സിക്സും വിരാട് കോഹ് ലിയുടെ ഇന്നിംഗ്സില്‍ ഉള്‍പ്പെടുന്നു.
കൂറ്റനടിക്ക് ശ്രമിച്ചാണ് വിരാട് കോഹ് ലി പുറത്തായത്. വ്യാഴാഴ്ചത്തെ ഇന്നിംഗ്സോടെ ഈ സീസണില്‍ കോഹ്ലി 600ല്‍ അധികം റണ്‍സ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: