തിരുവനന്തപുരം : തിരുവനന്തപുരം ജില്ലാ കളക്ടര്‍ കാലിലെ കുഴിനഖം ചികിത്സിക്കാന്‍ ഒപിയ്ക്കിടെ സര്‍ക്കാര്‍ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്ന പരാതിയുമായി ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ. തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിന്റെ ഈ അധികാരദുര്‍വിനിയോഗത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്.
സംഘടന ചീഫ് സെക്രട്ടറിയ്ക്കും പരാതി നല്കി. കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ നിന്നാണ് ഒരു സര്‍ജനെ വീട്ടിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ അത്തരത്തില്‍ ഡോക്ടര്‍മാരെ അയയ്ക്കാനാവില്ലെന്ന് ഡിഎംഒ അറിയിച്ചു.വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് കളക്ടറുടെ വീട്ടിലേക്ക് ഡോക്ടറെ അയയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ സര്‍ജറി വിഭാഗത്തില്‍ നിന്ന് ഒരു ഡോക്ടറെ കളക്ടറുടെ വീട്ടിലേക്ക് അയച്ചു.
ഒപി നിറുത്തിവച്ചാണ് ഡോക്ടര്‍ എത്തിയത്. വസതിയിലെത്തിയ ഡോക്ടര്‍ക്ക് 45 മിനുട്ടോളം കാത്തിരിക്കേണ്ടി വന്നു. ഈ45 മിനിറ്റിന് ശേഷം കളക്ടര്‍ മീറ്റിംഗ് കഴിഞ്ഞ് എത്തിയപ്പോഴാണ് കളക്ടറുടെ കുഴിനഖം ചികിത്സിക്കാനാണ് വിളിച്ചതെന്ന് ഡോക്ടര്‍ അറിഞ്ഞതെന്നും കെജിഎംഒ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: