ഇന്ത്യയില്‍ മതസ്വാതന്ത്ര്യമില്ലെന്ന് യുഎസ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ഈ ആരോപണത്തില്‍ കഴമ്പില്ലെന്നും റഷ്യയുടെ വക്താവ് മരിയ സഖറോവ. തെരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യയെ അസ്ഥിരപ്പെടുത്തുകയാണ് യുഎസിന്റെ ലക്ഷ്യമെന്നും മരിയ സഖറോവ വിശദീകരിച്ചു.
മതസ്വാതന്ത്ര്യം ഇന്ത്യയില്‍ ലംഘിക്കപ്പെടുന്നുവെന്ന് യുഎസ് ഫെഡറല്‍ കമ്മീഷന് പുറത്തിറക്കിയ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഇതില്‍ യാതൊരു കഴമ്പുമില്ല.- മരിയ സഖറോവ പറഞ്ഞു.
ഇന്ത്യയുടെ ചരിത്രമോ ദേശീയ വികാരമോ ഒന്നും അമേരിക്കയ്ക്ക് അറിയില്ല. യുഎസ് ഉയര്‍ത്തുന്ന ഇന്ത്യയില്‍ മതസ്വാതന്ത്ര്യമില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.- മരിയ സഖറോവ വിശദമാക്കുന്നു.
ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അമേരിക്കയും
അമേരിക്ക പുറത്തിറക്കിയ പ്രത്യേക റിപ്പോര്‍ട്ടില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ ആക്രമണം നടക്കുന്നുണ്ടെന്നും ഇന്ത്യയെ പ്രത്യേക ആശങ്കയുടെ രാഷ്ട്രങ്ങളുടെ (സിപിസി) പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യുഎസ് ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ആഗോളതലത്തില്‍ തന്നെ മതസ്വാതന്ത്ര്യം നിരീക്ഷിക്കാന്‍ നിയോഗിച്ച പ്രത്യേക യുഎസ് കമ്മീഷനാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം പിന്നിട്ട ഉടനെയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്നത് വടക്കുകിഴക്കന്‍ മേഖലകളിലെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനാണെന്ന് വ്യക്തം. ഈ പശ്ചാത്തലത്തിലാണ് റഷ്യന്‍ വക്താവ് മരിയ സഖറോവയുടെ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അമേരിക്ക ശ്രമിക്കുന്നുണ്ടെന്ന പ്രസ്താവന പ്രസക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: