കണ്ണൂര്‍: സംസ്ഥാനത്തെ മികച്ച സംഗീതജ്ഞര്‍ക്കായി നല്കി വരുന്ന ഈ വര്‍ഷത്തെ നവപുരം കേരള സംഗീതശ്രീ പുരസ്കാരത്തിന് പയ്യന്നൂര്‍ മഹാദേവഗ്രാമം സ്വദേശി വി.പി. മിഥുന് അര്‍ഹനായി.
വിശിഷ്ടമായ സര്ഗ്ഗപ്രതിഭയാല് സംഗീത ലോകത്തിന് മുതല്‍ക്കൂട്ടായി മാറിയ വ്യക്തിയാണ് മിഥുന് എന്ന് പുരസ്കാര നിര്‍ണ്ണയ സമിതി വിലയിരുത്തി. അഞ്ച് വയസ്സ് മുതല്‍ തുടര്‍ച്ചയായി പന്ത്രണ്ട് വര്‍ഷം പ്രശസ്ത സംഗീതസംവിധായകന് കൈതപ്രം വിശ്വനാഥന് മാസ്റ്ററില്‍ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു.
നാല് തവണ തുടര്‍ച്ചയായി സംസ്ഥാനസ്കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുത്ത് കഥകളി സംഗീതത്തില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കൈരളി ടിവി ‘മാമ്പഴം’ റിയാലിറ്റിഷോ ഫെയിം ആയ മിഥുന് സിംഗപ്പൂര്‍ ചാനല്‍ ‘ കാവ്യസ്വരം ‘ റിയാലിറ്റിഷോ സ്പെഷ്യല്‍ ജൂറിപുരസ്കാര ജേതാവുമാണ്.
കുട്ടിക്കാലം തൊട്ടുള്ള സംഗീതസപര്യ ഇന്നും മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകുന്ന മിഥുന് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള മുംബൈ അച്ചീവേര്ഴ്സ് ദേശീയ പുരസ്കാരം നേടിയിരുന്നു. കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗില്‍ ബിടെക് ബിരുദവും കര്‍ണ്ണാടക വിടിയുവില്‍ നിന്നും എം ടെകും നേടി. സോഫ്റ്റ്വെയര് എഞ്ചിനീയറായി ജോലി ചെയ്ത് വരുന്ന മിഥുന് എബിജിഎംവി മണ്ഡലില്‍ നിന്നും കര്‍ണ്ണാടക സംഗീതത്തില്‍ ഏഴു വര്‍ഷത്തെ സംഗീത വിശാരദ് ഡിപ്ലോമയും നേടിയിട്ടുണ്ട്.
ഭാരതത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ സംഗീതക്കച്ചേരികള്‍ അവതരിപ്പിച്ചിട്ടുള്ള ഈ യുവകലാകാരന് ചെറുപ്രായത്തിനുള്ളില്‍ തന്നെ കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ്. സംസ്ഥാന കേരളോത്സവ വിജയിയായിരുന്ന ഇദ്ദേഹം രണ്ടു വര്‍ഷം പയ്യന്നൂര്‍ സബ് ജില്ലാ കലോത്സവകലാപ്രതിഭയുമായിരുന്നു.
സംഗീതത്തിന് പുറമെ ഓട്ടന്തുള്ളല്, വയലിന്, കഥാപ്രസംഗം തുടങ്ങിയ വ്യത്യസ്ത മേഖലകളിലും കലോത്സവങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. രണ്ടു മലയാള ചലച്ചിത്ര
ങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചു. പയ്യന്നൂര്‍ കൃഷ്ണന്‍കുട്ടി മാസ്റ്ററില്‍ നിന്നും ഓട്ടന്തുള്ളലും ഗോപാലകൃഷ്ണന് മാസ്റ്ററില്‍ നിന്നും വയലിനും പിലാത്തറ ഉണ്ണിക്കൃഷ്ണന് മാസ്റ്ററില്‍ നിന്നും കഥാപ്രസംഗവും മോണോആക്റ്റും കലാനിലയം ഹരിദാസില്‍ നിന്നും കഥകളി സംഗീതവും അഭ്യസിച്ചു. കണ്ണൂര്‍, കാലിക്കറ്റ്, കുസാറ്റ്, എംജി, കേരള യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും ജില്ലാ സ്കൂള്‍ കലോത്സവങ്ങളിലും സംസ്ഥാന കേരളോത്സവത്തിലും വിധി കര്ത്താവായിട്ടുണ്ട്.
ഇമേജ് പ്രൊസസ്സിംഗില്‍ ഗവേഷണപ്രന്ധം അവതരിപ്പിച്ചിട്ടുള്ള ഇദ്ദേഹം എഞ്ചിനീയറിംഗ് കോളേജുകളില്‍ സോഫ്റ്റ്വെയര് ടെസ്റ്റിംഗ്, ഐടി സെക്യൂരിറ്റി വിഷയങ്ങളില്‍ സെമിനാറുകളും ശില്‍പ്പശാലകളും കൈകാര്യം ചെയ്തിട്ടുണ്ട്. സംഗീത ആല് ങ്ങള്,നാടകം എന്നിവയുടെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം ‘തിരുവോണം’ ഭവനത്തില്‍ മുന്‍ കേരള ഗ്രാമീണാ
ങ്ക് മാനേജര്‍ സി.എം. ഗോപിനാഥന്റെയും അധ്യാപിക വി.പി. ജയശ്രീയുടെയും മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: