Categories: India

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ തഴച്ചുവളരുന്നു; ഹിന്ദുക്കള്‍ എട്ട് ശതമാനം കുറഞ്ഞപ്പോള്‍ മുസ്ലിം ജനസംഖ്യയില്‍ 43 ശതമാനം വളര്‍ച്ചയെന്നും പഠനം

ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി കണ്ടെത്തല്‍. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്‍റേതാണ് ഈ കണ്ടെത്തല്‍. അതേ സമയം ഈ കാലയളവില്‍ മുസ്ലിങ്ങളുടെ ജനസംഖ്യ 4.3 ശതമാനത്തോളം വളര്‍ന്നതായും ഈ പഠനം പറയുന്നു.

Published by

ന്യൂദല്‍ഹി: ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി കണ്ടെത്തല്‍. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്‍റേതാണ് ഈ കണ്ടെത്തല്‍. അതേ സമയം ഈ കാലയളവില്‍ മുസ്ലിങ്ങളുടെ ജനസംഖ്യ 43 ശതമാനത്തോളം വളര്‍ന്നതായും ഈ പഠനം പറയുന്നു. മുസ്ലിങ്ങളുടെ ജനസംഖ്യ ഇക്കാലയളവില്‍ 9.84 ശതമാനത്തില്‍ നിന്നും 14.09 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്.

1950ല്‍ ഹിന്ദു ജനസംഖ്യ 84 ശതമാനമായിരുന്നു. പക്ഷെ 2015ല്‍ അത് 78 ശതമാനമായി താഴ്ന്നു. അതേ സമയം ന്യൂനപക്ഷങ്ങളായ ബുദ്ധിസ്റ്റ്, മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍ എന്നിവരുടെ ജനസംഖ്യ ഉയര്‍ന്നു. വാസ്തവത്തില്‍ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളേയും പീഡിപ്പിക്കുന്നു എന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്ന് മാത്രമല്ല, അവരിവിടെ തഴച്ചുവളരുകയാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം ന്യൂനപക്ഷങ്ങളായ പാഴ്സികള്‍, ജെയിന്മാര്‍ എന്നിവരുടെ ജനസംഖ്യ കുറഞ്ഞു. ക്രിസ്ത്യാനികളുടെ ജനസംഖ്യ 5.38 ശതമാനം ഉയര്‍ന്നു. സിഖുകാര്‍ 6.58 ശതമാനം വളര്‍ന്നു. മുസ്ലിങ്ങളുടെ ജനസംഖ്യ ഇക്കാലയളവില്‍ 9.84 ശതമാനത്തില്‍ നിന്നും 14.09 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്.

അതേ സമയം, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ മുസ്ലിം ജനസംഖ്യ ഇക്കാലയളവില്‍ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മ്യാന്‍മറിലെ ഹിന്ദു ജനസംഖ്യയില്‍ 10 ശതമാനം ഇടിവുണ്ടായി. നേപ്പാളിലാകട്ടെ ഹിന്ദുക്കളുടെ എണ്ണത്തില്‍ 3.6 ശതമാനം വരെ താഴ്ന്നു.

 

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക