ഹൈദരാബാദ്: ലോക്സഭ തിരഞ്ഞെടുപ്പ് രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിലുള്ള മത്സരമാണെന്നും എന്നാൽ വികസനത്തിന് വേണ്ടിയുള്ള വോട്ടും ജിഹാദിന് വേണ്ടിയുള്ള വോട്ടും തമ്മിലുള്ള മത്സരമാണിതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
തെലങ്കാനയിലെ ഭോംഗീർ ലോക്സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചൈനീസ് ഗ്യാരണ്ടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാരതീയ ഗ്യാരണ്ടി ഇടയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്, ബിആർഎസ്, എഐഎംഐഎം എന്നിവ പ്രീണനത്തിന്റെ ത്രികോണമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കോൺഗ്രസ് പാർട്ടി രാമനവമി ഘോഷയാത്ര നടത്താൻ അനുവദിക്കുന്നില്ലെന്നും അവർ സിഎഎയെ എതിർക്കുന്നുവെന്നും പറഞ്ഞു.
ഇതിനു പുറമെ ഇക്കൂട്ടർ ഹൈദരാബാദ് വിമോചന ദിനമായ സെപ്റ്റംബർ 17 ആഘോഷിക്കാൻ അനുവദിക്കുന്നില്ല. കോൺഗ്രസിന്റെ ആളുകൾ സിഎഎയെ എതിർക്കുന്നു. ശരീഅത്തിന്റെയും ഖുറാന്റെയും അടിസ്ഥാനത്തിൽ തെലങ്കാന നടത്താനാണ് അവർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: