ലെവര്കുസന്: യൂറോപ്പിലെ രണ്ടാമത്തെ വലിയ ക്ലബ്ബ് ഫുട്ബോള്‍ മേളയായ യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളില്‍ ഇന്ന് രണ്ടാംപാദ സെമി. രാത്രി പന്ത്രണ്ടരയ്ക്ക് നടക്കുന്ന പോരാട്ടങ്ങളില്‍ ബയെര്‍ ലെവര്കുസന് എഎസ് റോമയെയും അറ്റ്ലാന്റ മെഴ്സെലെയെയും നേരിടും. ജയിക്കുന്നവര്‍ ഈ മാസം 22ന് കിരീടത്തിനായി പോരടിക്കും.
ജര്‍മന്‍ ക്ലബ്ബ് ബയെര്‍ ലെവര്കുസന് സ്വന്തം മൈതാനത്ത് നടക്കുന്ന പോരാട്ടത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് റോമയെ നേരിടാനിറങ്ങുന്നത് എതിരില്ലാത്ത രണ്ട് ഗോളിന്റെ ആഭിമുഖ്യത്തിലാണ്. കഴിഞ്ഞയാഴ്ച്ച നടന്ന ആദ്യ പാദ പോരാട്ടത്തില്‍ റോമയെ അവരുടെ ഹോംഗ്രൗണ്ടില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലെവര്കുസന് തോല്‍പ്പിക്കുകയായിരുന്നു. മികച്ച ഫോമിലാണ് ലെവര്കുസന്. ചരിത്രത്തില്‍ ആദ്യമായി ജര്‍മന്‍ ബുന്ദെസ് ലിഗ കിരീടം നേടിയിരിക്കുകയാണ് അവര്‍. ക്വാര്‍ട്ടറില്‍ പ്രമീമിയര്‍ ലീഗ് ക്ലബ്ബ് വെസ്റ്റ്ഹാം യുണൈറ്റഡിനെ കീഴടക്കിയാണ് സെമിയിലെത്തിയത്.
റോമയും ഒട്ടും മോശമല്ല. ഇറ്റാലിയന്‍ വമ്പന്മാരായ എസി മിലാനെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചാണ് റോമയുടെ വരവ്. പക്ഷെ ഇന്ന് കരുത്തേറി നില്ക്കുന്ന ലെവര്‍കുസനെ മൂന്ന് ഗോള്‍ മാര്‍ജിനില്‍ തോല്പ്പിച്ചെങ്കിലെ ടീമിന് ഫൈനല്‍ ഉറപ്പിക്കാനാകൂ.
ക്വാര്‍ട്ടറില്‍ ലിവര്‍പൂളിനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇറ്റലിയില്‍ നിന്നുള്ള അറ്റ്ലാന്റ ഫ്രഞ്ച് ക്ലബ്ബ് മെഴ്സെലെയ്ക്കെതിരെ ഇറങ്ങുന്നത്. മെഴ്സെ ഗ്രൗണ്ടില്‍ നടന്ന ആദ്യപാദ സെമിയില്‍ അവരെ സമനലിയില്‍ തളയ്ക്കാന്‍(1-1) അറ്റ്ലാന്റയ്ക്ക് സാധിച്ചു. ഇന്ന് സ്വന്തം ഗ്രൗണ്ട് ഗെവിസ് സ്റ്റേഡിയത്തിലാണ് മത്സരം. മെഴ്സെലെ ക്വാര്‍ട്ടറില്‍ ബെന്‍ഫിക്കയെ ആണ് തോല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: