സില്‍ഹട്ട്: ബംഗ്ലാദേശ് പര്യടനത്തിലെ ഭാരത വനിതകളുടെ അവസാന മത്സരം ഇന്ന്. അഞ്ച് ട്വന്റി20 മത്സരങ്ങളാണ് ആകെയുള്ളത്. ഇതില്‍ അഞ്ചാം മത്സരമാണ് ഇന്ന് നടക്കുക. ഇതും കൂടി ജയിച്ച് സമ്പൂര്‍ണ പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഭാരത വനിതാ ടീം.
കഴിഞ്ഞ 28നാണ് പരമ്പര തുടങ്ങിയത്. ആദ്യ മത്സരത്തില്‍ ഭാരതം 44 റണ്‍സിന് ജയിച്ചുകൊണ്ട് തുടക്കമിട്ടു. രണ്ടാം മത്സരത്തില്‍ ഇടയ്ക്ക് മഴ പെയ്തു. മഴ നിയമപ്രകാരം ഭാരതം 19 റണ്‍സ് വിജയം നേടിയതായി പ്രഖ്യാപനം വന്നു. മൂന്നാം മത്സരത്തില്‍ ഏഴ് വിക്കറ്റിന് ആതിഥേയരെ കീഴടക്കി പരമ്പര സ്വന്തമാക്കി. അഞ്ച് മത്സര പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് കളികള്‍ ജയിച്ചപ്പോഴേക്കും ഭാരതം 3-0ന് മുന്നിലെത്തി. തിങ്കളാഴ്ച നടന്ന നാലാം മത്സരത്തില്‍ ഭാരതം ജയിച്ചത് 56 റണ്‍സിനായിരുന്നു. അന്നും മഴ നിയമപ്രകരാമാണ് ഭാരതം 56 റണ്‍സിന് വിജയിച്ചത്.
പരമ്പരയില്‍ ഇതുവരെയുള്ള മത്സരങ്ങള്‍ കഴിയുമ്പോള്‍ ഭാരതത്തിന്റെ ബാറ്റിങ്ങില്‍ കാര്യമായ പോരായ്മകളുണ്ടെന്നാണ് വിലയിരുത്തല്‍. നാല് കളികളില്‍ നിന്ന് ആകെ അധികം താരങ്ങള്‍ അര്‍ദ്ധ സെഞ്ചുറി തികച്ചുള്ളൂ എന്ന വസ്തുതയാണ് ബാറ്റിങ്ങിലെ പോരായ്മ എടുത്തുകാട്ടുന്നത്. ഷഫാലി വര്‍മയാണ് ഭാരതത്തിനായി അര്‍ദ്ധസെഞ്ചുറി(51) നേടിയ ഏകതാരം.
പരമ്പരയിലെ എല്ലാ മത്സരങ്ങളും നടന്നത് സില്‍ഹട്ടിലെ പിച്ചിലാണ്. വേഗം കുറഞ്ഞ വിക്കറ്റാണ് ഇവിടെ. അതിനാല്‍ കാര്യമായി സ്കോര്‍ ചെയ്യാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും. അതിന്റെ പ്രതിഫലനമാണ് ഓരോ മത്സരത്തിലും വളരെ കുറഞ്ഞ ടോട്ടല്‍ പിറക്കുന്നതിന്റെ കാരണം.
ബംഗ്ലാദേശ് അവസാനമായി ഭാരതത്തെ തോല്‍പ്പിച്ചത് കഴിഞ്ഞ വര്‍ഷം മിര്‍പുറില്‍ വച്ചാണ്. ഭാരതം ഇന്ന് സമ്പൂര്‍ണ പരമ്പര ലക്ഷ്യമിടുമ്പോള്‍ ആതിഥേയര്‍ ആശ്വാസ ജയം തേടിയാണിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: