തൃശ്ശൂര്‍: സംസ്ഥാനത്തെ വരളര്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ച് കര്‍ഷക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് തൃശ്ശൂര്‍ ശക്തിനിവാസില്‍ ചേര്‍ന്ന ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ. അനില്‍ വൈദ്യമംഗലം അധ്യക്ഷത വഹിച്ചു.
കര്‍ഷര്‍ക്ക് സമാശ്വാസമായി അടുത്ത മൂന്നുമാസത്തേക്ക് പ്രതിമാസം 5000 രൂപ നല്‍കണമെന്നും കിസാന്‍ സംഘ് ആവശ്യപ്പെട്ടു. സംസ്ഥാനത്തുണ്ടായിട്ടുള്ള ഉഷ്ണതരംഗം കാര്‍ഷികമേഖലയെ ആകെ ബാധിച്ചു. ദീര്‍ഘകാല വിളകളായ തെങ്ങ്, കവുങ്ങ്, ഏലം, കാപ്പി, ചായ, കുരുമുളക്, റബ്ബര്‍, ഗ്രാമ്പു എന്നിവ ജലദൗര്‍ലഭ്യത്താല്‍ നാശത്തിന്റെ വക്കിലാണ്. ഹ്രസ്വകാല വിളയെപ്പോലെ മഴ ലഭിച്ചാല്‍ ഇവ തിരിച്ചുകൊണ്ടുവരാന്‍ കഴിയുന്ന സ്ഥിതിയിലല്ല. വന്യമൃഗ ശല്യവും കൃഷിനാശവും കര്‍ഷകരുടെ ആത്മഹത്യയും നിത്യസംഭവമായി മാറിയതായും യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന ജന. സെക്രട്ടറി ഇ. നാരായണന്‍കുട്ടി വിഷയം അവതരിപ്പിച്ചു. സംഘടനാ സെക്രട്ടറി മുരളീധരന്, സംസ്ഥാന വൈ. പ്രസിഡന്റ് രാമചന്ദ്രന് നായര്‍, സെക്രട്ടറി കെ.വി. സഹദേവന്, വനിതാ സെല്‍ സെക്രട്ടറി മഞ്ജുഷ, രാമചന്ദ്രന് ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: