ന്യൂദല്‍ഹി: സുപ്രീംകോടതി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യം തേടിയുള്ള അപേക്ഷയില്‍ മെയ് 10ന് വിധി പുറപ്പെടുവിക്കും. 100 കോടിയുടെ മദ്യനയ അഴിമതിക്കേസില്‍ പ്രതിയാണെന്ന് ഇഡി വ്യക്തമായ തെളിവുകള്‍ നിരത്തിയിട്ടും എന്തുകൊണ്ടാണ് അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചത്?
ഒരു വിഭാഗം അഭിഭാഷകര്‍ കോടതിവിധികളെ അവര്‍ക്ക് അനുകൂലമായി സ്വാധീനിക്കുന്നു എന്ന ആരോപണം ഹരീഷ് സാല്‍വേ ഉള്‍പ്പെടെ 600 അഭിഭാഷകര്‍ ഉയര്‍ത്തിയിട്ടും ഫലമുണ്ടായില്ല എന്ന തോന്നലിലേക്കാണോ കാര്യങ്ങള്‍ നീങ്ങുന്നത്. സ്ഥിരം കുറ്റവാളിയല്ല എന്ന വാദമാണ് സുപ്രീംകോടതി അരവിന്ദ് കെജ്രിവാളിന് അനുകൂലമായി നടത്തിയ പരമാര്‍ശം. അസാധാരണ സാഹചര്യത്തിലൂടെ രാജ്യം കടന്നുപോവുകയാണ് എന്നും ഇലക്ഷന് കാലത്തെ ചൂണ്ടിക്കാട്ടി സുപ്രീംകോടതി പരാമര്‍ശിച്ചതിന്റെ അര്‍ത്ഥം എന്താണ്?
കെജ്ലിവാളിന് ജാമ്യം നല്കിയേക്കുമോ എന്ന ആശങ്ക ഒരു വിഭാഗം അഭിഭാഷകര്‍ക്കിടയില്‍ ഉണ്ട്. എന്തായാലും ഞങ്ങള്‍ ഉത്തരവ് മെയ് 10ന് പുറപ്പെടുവിക്കും എന്ന് ജസ്റ്റിസ് ഖന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ രാജുവിനോട് പറഞ്ഞിട്ടുണ്ട്. ലോക് സഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ കെജ്രിവാളിനോട് ചായ് വ് കാണിക്കരുതെന്ന് ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അങ്ങിനെ ഇടക്കാല ജാമ്യം അനുവദിച്ചാല്‍ അത് രാഷ്ട്രീയത്തില്‍ ഒരു പ്രത്യേക വിഭാഗം രാഷ്ട്രീയക്കാരെ സൃഷ്ടിക്കലാകും എന്നും തുഷാര്‍ മേത്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മദ്യ നയ അഴിമതിക്കേസിലെ പ്രധാന ഗൂഢാലോചന നടത്തിയത് അരവിന്ദ് കെജ്രിവാളാണെന്ന് ഇഡിയും വാദിച്ചു. എല്ലാ തെളിവുകളും തങ്ങളുടെ പക്കല്‍ ഉണ്ടെന്നും ഇഡി വിശദീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: