ന്യൂദല്‍ഹി: മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ തൊഴിലാളിക്ക് രക്ഷകരായി ഭാരത തീരസംരക്ഷണ സേന (ഐസിജി). കച്ച് ജഖൗവില്‍ നിന്ന് 22 കിലോമീറ്റര്‍ ദുരെയാണ് അപകടം സംഭവിച്ചത്.
ബോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ സഞ്ജയ് ജിഗ എന്ന തൊഴിലാളി കടലിലേക്ക് പതിക്കുകയായിരുന്നു. ഐസിജി ഇന്റര്‍സെപ്റ്റര്‍ സി-437 ബോട്ടാണ് രക്ഷപ്പെടുത്തിയത്.
ഒപ്പമുണ്ടായായിരുന്നവര്‍ ഇക്കാര്യം കോസ്റ്റുഗാര്‍ഡിനെ അറിയിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളിയ രക്ഷപ്പെടുത്തി നളിയയിലെ സാമൂഹിക ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഈ മാസം ഒന്നിനും മത്സ്യബന്ധനത്തിനിടെ ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി ഗുജറാത്ത് വെരാവലില്‍ എത്തിച്ചിരുന്നു. ബേപ്പൂര്‍ തീരത്ത് അടിയന്തര ചികിത്സാ സഹായം ആവശ്യമായിരുന്ന ഒരാളെയും രക്ഷപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: