ന്യൂദല്‍ഹി: തുടരെ തുടരെ ഭാരതീയര്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ ഉന്നയിച്ച സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. അദ്ദേഹത്തിന്റെ രാജി പാര്‍ട്ടി സ്വീകരിച്ചു. ഈ കാര്യം കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് എക്‌സിലൂടെ അറിയിച്ചു. സാം പിത്രോഡ സ്വന്തം ഇഷ്ടപ്രകാരം പ്രധാന പദവിയില്‍ നിന്ന് രാജിവെക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
മെയ് രണ്ടിന് ഇംഗ്ലീഷ് മാധ്യമമായ ദി സ്‌റ്റേറ്റ്‌സ്മാന് നല്‍കിയ അഭിമുഖത്തില്‍ അനന്തരാവകാശ നികുതി പരാമര്‍ശം കെട്ടടങ്ങുന്നതിനു മുന്നേ പുതിയ വിവാദത്തിന് തിരികൊളുത്തിയ സാം പിത്രോഡ ഇത്തവണ വംശീയ വിരുദ്ധ പാരാമര്‍ശമാണ് അദേഹം നടത്തിയത്. സംഭവം ചര്‍ച്ചയായത്തോടെ ഭാരതത്തിന്റെ വൈവിധ്യതയാണ് താന്‍ ചുണ്ടിക്കാട്ടിയതെന്നാണ് അദ്ദേഹം പറയുന്നത്. ഭാരതത്തിന്റെ പടിഞ്ഞാറുള്ളവര്‍ അറബികളെപ്പോലെയും കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെയും കാണപ്പെടുന്നതെന്നാണ് ഇപ്പോഴത്തെ പരാമര്‍ശം. പ്രസ്താവനയെ കോൺഗ്രസ് നേതാക്കൾ തള്ളിക്കളഞ്ഞപ്പോഴും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ പരിഹാസത്തിനും വിമർശനത്തിനും കാരണമായി.
ഭാരതീയർക്കെതിരെ ഇത്തരത്തിൽ ഒരു പരാമർശം നടത്താൻ എങ്ങനെയാണ് അദ്ദേഹത്തിന് സാധിച്ചതെന്നും പിത്രോഡയുടെ പരാമർശത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ പറഞ്ഞു. സാം പിത്രോഡയുടെ പരാമർശത്തിൽ ഞാൻ അങ്ങേയറ്റം അപലപിക്കുന്നു. അദ്ദേഹത്തിന്റെ വംശീയ പരാമർശത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനായി ഞാൻ നിയമവിദഗ്ദനെ സമീപിക്കും. ഇത് തീർത്തും നിരുത്തരവാദപരമാണ്, ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ ഘടന മാത്രമാണ് തനിക്ക് അറിയുന്നത്. എന്നാൽ കോൺഗ്രസിന് ഇത്തരത്തിൽ വംശീയമായി വിഭജിച്ച് ഭരിക്കുന്ന നയമാണ് അറിയുന്നതെന്നും ബിരേൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: