അമൃത്സർ: പഞ്ചാബിലെ തർൺ തരൺ മേഖലയിൽ നിന്നും ചൈനീസ് നിർമ്മിത ഡ്രോണും ഹെറോയിനും പിടികൂടി. അതിർത്തി സുരക്ഷാ സേനയും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കണ്ടെത്തിയത്. 210 ഗ്രാം ഹെറോയിനാണ് കണ്ടെത്തിയത്.
പ്രദേശത്ത് ഡ്രോൺ സാന്നിധ്യത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഡ്രോൺ കണ്ടെടുത്തത്. കൃഷിയിടത്തിൽ നിന്നുമാണ് ഇവ കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: