വര്‍ക്കല: കാലാവധി കഴിഞ്ഞ് ഓട്ടം നിലച്ച വാഹനവും ആവശ്യത്തിന് ജീവനക്കാരുടെ കുറുവുംമൂലം വര്‍ക്കല ആര്‍ടിഒ ഓഫീസ് വലയുന്നു. വാഹന പരിശോധന പൂര്‍ണമായും നിലച്ചു. റോഡ് സുരക്ഷാ നടപടികള്‍ക്കും വാഹന പരിശോധനയ്ക്കുമായി ആകെയുണ്ടായിരുന്ന വാഹനം 15 വര്‍ഷം പൂര്‍ത്തിയാക്കിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
നിയമപ്രകാരം നിരത്തിലിറക്കാന്‍ കഴിയാതായതോടെ ഏപ്രില്‍ 29 ന് വര്‍ക്കല താലൂക്ക് ഓഫീസ് വളപ്പിലേക്ക് വാഹനം മാറ്റി. വാഹനത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്നത് നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയില്‍ പ്പെടുത്തിയെങ്കിലും നാളിതുവരെ പുതിയ വാഹനം വര്‍ക്കല സബ് ആര് ടി ഓഫീസിന് അനുവദിച്ചില്ല.
ഉേദ്യാഗസ്ഥര്‍ സ്വകാര്യ വാഹനങ്ങളിലും ടാക്സികളെയും ആശ്രയിച്ച് ജോലി ചെയ്യേണ്ട സാഹചര്യമാണ്. പള്ളിക്കല്‍, കല്ലമ്പലം, വര്‍ക്കല, അയിരൂര്‍ തുടങ്ങി സമീപ പൊലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ക്രൈം, ആക്സിഡന്റ് കേസുകളില്‍ പരിശോധനയ്ക്കായി എത്തുന്നതിനു പോലും ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല.
വര്‍ക്കല പുത്തന്‍ചന്ത റോഡിലെ വാടക കെട്ടിടത്തിലാണ് സബ് ആര്‍ടി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പ്രധാന റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പോലും ഇവിടെ സ്ഥലമില്ല. വര്‍ക്കല താലൂക്ക് ഓഫീസ് സമുച്ചയത്തില്‍ സ്വന്തമായി ഓഫീസ് അനുവദിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. എന്നാല്‍ സാങ്കേതികത്വവും മുട്ടുന്യായങ്ങളും പറഞ്ഞ് നടപടി നീണ്ടുപോകുന്നു.
ജീവനക്കാരുടെ കുറവ് നിലവിലെ ഉദ്യോഗസ്ഥരുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കുന്നു. രണ്ട് എംവിഐയും ഒരു എഎംവിഐയുമാണ് വര്‍ക്കല ജോയിന്റ് സബ് ആര്‍ടിഒയ്ക്ക് കീഴിലുള്ളത്. വിനോദസഞ്ചാര മേഖല കൂടിയായ വര്‍ക്കലയില്‍ നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന നിയമലംഘനങ്ങള്‍ നടത്തുന്നത്. വാഹന പരിശോധന ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് ആരെയും ഭയക്കേണ്ട സാഹചര്യവുമില്ല. ദിവസേന നടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കും വാഹന പരിശോധനയ്ക്കും മതിയായ ഉദേ്യാഗസ്ഥരില്ല എന്ന പരാതിയും നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: