ന്യൂയോര്‍ക്ക്: മനുഷ്യനെയും വഹിച്ചുള്ള ബോയിങ് സ്റ്റാര്‍ലൈനറിന്റെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള (ഐഎസ്എസ്) ആദ്യയാത്ര മാറ്റിവച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിക്ഷേപണം മാറ്റിവയ്ക്കുന്നതായാണ് അറിയിപ്പ്. ഭാരത സമയം ഇന്ന് രാവിലെ 8.34നായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. മണിക്കൂറുകള്‍ക്കു മുമ്പാണ് സാങ്കേതിക തകരാര്‍ സ്ഥിരീകരിച്ചത്.
വിക്ഷേപണ വാഹനമായ അറ്റ്ലസ് 5 റോക്കറ്റിന്റെ ലിക്വിഡ് ഓക്സിജന്‍ ടാങ്കിന്റെ വാല്‍വില്‍ മര്‍ദ വ്യത്യാസം കണ്ടെത്തിയതായി നാസ അറിയിച്ചു. വിക്ഷേപണം വെള്ളിയാഴ്ചയുണ്ടാകുമെന്നും സമയം പിന്നീട് തീരുമാനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 24 മണിക്കൂര്‍ നേരത്തേക്ക് വിക്ഷേപണം മാറ്റിവയ്ക്കുന്നതായാണ് നേരത്തെ അറിയിച്ചിരുന്നത്.
ഐഎസ്എസിലേക്ക് ബഹിരാകാശ ഗവേഷകരെ എത്തിക്കുന്നതിനും തിരകെയെത്തിക്കുന്നതിനും നാസ തിരഞ്ഞെടുത്ത രണ്ട് സ്വകാര്യ കമ്പനികളിലൊന്നായ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറില്‍ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും വില്‍മോറുമാണ് പറക്കാനിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: