Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റഷ്യയിലേക്ക് മനുഷ്യക്കടത്ത് ; ഇടനിലക്കാരായ 2 മലയാളികള്‍ അറസ്റ്റില്‍

തട്ടിപ്പിനിരയായ തിരുവനന്തപുരം അഞ്ചുതെങ്ങ്- പൊഴിയൂര്‍ സ്വദേശികളായ പ്രിന്‍സ് സെബാസ്റ്റ്യനും ഡേവിഡ് മുത്തപ്പനും കഴിഞ്ഞ മാസം തിരിച്ചെത്തിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2024, 08:42 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: റഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസില്‍ ഇടനിലക്കാരായ രണ്ട് പേരെ സി ബി ഐ ദല്‍ഹി യൂണിറ്റ് അറസ്റ്റ് ചെയ്തു. ഇടനിലക്കാരായ അരുണ്‍, പ്രിയന്‍ എന്നിവരാണ് അറസ്റ്റിലായത്.

റിക്രൂട്ട്‌മെന്റ് ഏജന്‍സി റഷ്യ- ഉക്രൈന്‍ യുദ്ധമുഖത്താണ് തിരുവനന്തപുരം സ്വദേശികളെ എത്തിച്ചത് ഇതുമായി ബന്ധപ്പെട്ട മനുഷ്യക്കടത്ത് കേസിലാണ് രണ്ടു പേരെ സിബിഐ അറസ്റ്റ് ചെയ്തത്.

യുദ്ധമുഖത്തേക്ക് മലയാളികളെ എത്തിച്ച റഷ്യന്‍ മലയാളി അലക്‌സിന്റെ മുഖ്യ ഇടനിലക്കാരാണ് അറസ്റ്റിലായത്. തുമ്പ സ്വദേശി പ്രിയന്‍ അലക്‌സിന്റെ ബന്ധുവാണ്. റഷ്യയിലേക്ക് പോയവരില്‍ നിന്ന് ആറു ലക്ഷത്തോളം രൂപ പ്രിയന്‍ ആണ് കൈപ്പറ്റിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാന റിക്രൂട്ട്‌മെന്റ് നടത്തിയതും പ്രിയന്‍ ആണ്. പ്രിയനെതിരെ റഷ്യയില്‍ നിന്നും നാട്ടിലെത്തിയവര്‍ സിബിഐക്ക് മൊഴി നല്‍കിയ പ്രകാരമാണ് അറസ്റ്റ്.

തട്ടിപ്പിനിരയായ തിരുവനന്തപുരം അഞ്ചുതെങ്ങ്- പൊഴിയൂര്‍ സ്വദേശികളായ പ്രിന്‍സ് സെബാസ്റ്റ്യനും ഡേവിഡ് മുത്തപ്പനും കഴിഞ്ഞ മാസം തിരിച്ചെത്തിയിരുന്നു. പ്രിന്‍സിനൊപ്പം റഷ്യയിലെത്തിയ ടിനു, വിനീത് എന്നിവരെ കണ്ടെത്താന്‍ ശ്രമിച്ച് വരികയാണ്. സെക്യൂരിറ്റി ജോലിക്കെന്ന പേരിലാണ് ഇടനിലക്കാര്‍ ഇവരെ കൊണ്ടുപോയത്. വാട്‌സാപ്പില്‍ ലഭിച്ച സെക്യൂരിറ്റി ജോലിയുടെ പരസ്യം കണ്ട് സമീപിച്ചപ്പോള്‍ ഏജന്റിന്റെ സഹായത്തോടെ ദല്‍ഹിയിലെത്തുകയും അവിടെ നിന്നും റഷ്യയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. പരിശീലന ശേഷം കൂലിപ്പട്ടാളത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

പ്രിന്‍സ് സെബാസ്റ്റ്യനും ഡേവിഡ് മുത്തപ്പനും റഷ്യ-യുക്രെയിന്‍ യുദ്ധത്തില്‍ പരിക്കേറ്റിരുന്നു.ഇത് വാര്‍ത്തയായതോടെ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഇടപെട്ടു. പരിക്കേറ്റ് പള്ളിയില്‍ അഭയം തേടിയ ഇരുവരെയും ഇന്ത്യന്‍ എംബസി വഴി നാട്ടിലെത്തിച്ചു.റഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് സിബിഐ ആണ് അന്വേഷിക്കുന്നത്.

Tags: recritmentUkraineHuman TraffickingRussiawarArunpriyan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

World

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

News

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

News

കരയുദ്ധത്തിനു വന്നാൽ കഥകഴിക്കും: ഇറാൻ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.