ന്യൂദല്‍ഹി: വോട്ടെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ അമിത് ഷായും ഭാര്യയും ഗുജറാത്തിലെ അഹമ്മദാബാദില്‍ വോട്ട് ചെയ്തു. അഹമ്മദാബാദില്‍ വോട്ട് ചെയ്ത ശേഷം അമിത് ഷായും ഭാര്യ സൊനാല്‍ ഷായും കാമേശ്വര് മഹാദേവ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു.
അഞ്ച് തവണ അദ്വാനി വിജയിച്ച മണ്ഡലമാണ് ഗുജറാത്തിലെ ഗാന്ധി നഗര്‍. 1998,1999, 2004,2009, 2014 വര്‍ഷങ്ങളിലാണ് അദ്വാനി ഇവിടെ വിജയിച്ചത്. പിന്നീട് 2019ല്‍ ഇവിടെ സ്ഥാനാര്‍ത്ഥിയായി അമിത് ഷാ എത്തി.
#WATCH | Union Home Minister Amit Shah casts his vote for the #LokSabhaElections2024 at a polling booth in Ahmedabad, Gujarat
Union HM and senior BJP leader Amit Shah is the party's candidate from the Gandhinagar Lok Sabha seat. Congress has fielded its party secretary Sonal… pic.twitter.com/j6x1p15373
— ANI (@ANI) May 7, 2024
2019ല്‍ അഞ്ചരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അമിത് ഷാ ജയിച്ചത്. ചതുര് സിങ്ങ് ചാവ് ഡ ആയിരുന്നു ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തിലെ 69 ശതമാനം വോട്ടുകളും അമിത് ഷായ്ക്ക് കിട്ടി.
2024ല്‍ അമിത് ഷായ്ക്കെതിരെ മത്സരിക്കുന്നത് കോണ്‍ഗ്രസിന്റെ ഗാന്ധി നഗര്‍ സെക്രട്ടറി സൊണാല്‍ പട്ടേല്‍ ആണ്. അഴിമതിക്ക് എതിരായ സര്‍ക്കാരിനെ തെരഞ്ഞെടുക്കണം. ഇന്ത്യയില്‍ നിന്നും ദാരിദ്ര്യം തുടച്ചുനീക്കണം. അതാണ് ലക്ഷ്യം. ലോകത്തിന്റെ നെറുകെയില്‍ സര്‍വ്വമേഖലകളിലും ഇന്ത്യയെ ഒന്നാമതായി എത്തിക്കുകയാണ് ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: