മോസ്കോ: റഷ്യയുടെ പ്രസിഡന്റായി വ്ളാഡിമിര്‍ പുടിന് അഞ്ചാം തവണയും സത്യപ്രതിജ്ഞ ചെയ്തു. ക്രെംലിനില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് പുതിയ റെക്കോര്‍ഡിട്ടുകൊണ്ട് അഞ്ചാമതും പ്രസിഡന്റായി അദ്ദേഹം ചുമതലയേറ്റത്. ആറ് വര്‍ഷത്തേക്കാണ് പുടിന് റഷ്യന്‍ പ്രസിഡന്റായി ഔദ്യോഗികമായി ചുമതലയേറ്റതായി ഭരണഘടനാ കോടതി ചെയര്മാന് വലേരി സോര്കിന് അറിയിച്ചു.
പുടിന് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രസിഡന്റ് അധികാരത്തിന്റെ ചിഹ്നങ്ങളായ സെന്റ് ജോര്‍ജ് സ്വര്‍ണ്ണ കുരിശ്, റഷ്യന്‍ അങ്കിയും സ്വര്‍ണ്ണ ചെയിനും സോര്കിന് അദ്ദേഹത്തിന് കൈമാറി. സത്യപ്രതിജ്ഞയ്ക്ക് ശേഷം രാഷ്ട്രത്തലവന് രാജ്യത്തെ അഭിസംബോധന ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: