തിരുവനന്തപുരം: പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കൊണ്ടുപോവുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. വാഹനത്തിന്റെ എൻജിനാണ് തീപിടിച്ചത്.
തീ പടരുന്നത് ശ്രദ്ധയിൽപെട്ട ഡ്രൈവർ അരുൺ വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു. ഫയർ എക്സിറ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചുവെങ്കിലും തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. തുടര്‍ന്ന് കഴക്കൂട്ടം സ്റ്റേഷനിലെ രണ്ട് ഫയർ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്.
ലോറിയുടെ കാബിന് പൂര്‍ണ്ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഡീസല്‍ ടാങ്ക് കത്താത്തതിനാല്‍ കൂടുതല്‍ ദുരന്തമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: