ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങള്‍ ഭാരതത്തിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും ഒരു പോലെയാണ് ലഭിച്ചതെന്ന് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്.
ഭവനം, ആരോഗ്യ ആനുകൂല്യങ്ങള്‍ എന്നിവയുള്‍പ്പെടെ മോദി സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ നിന്ന് ഹിന്ദുക്കളെപ്പോലെ തന്നെ ഭാരതത്തിലെ മുസ്ലീം സമൂഹവും പ്രയോജനം നേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ അടിസ്ഥാന ആവശ്യങ്ങളുടെ ഗുണമേന്മയും പ്രവേശനക്ഷമതയും കണക്കാക്കുന്ന ബെയര്‍ നെസെസിറ്റീസ് ഇന്‍ഡക്സ് അടിസ്ഥാനമാക്കിയാണ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്റെ പ്രസ്താവന.
26 സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇതിലെ റിപ്പോര്‍ട്ടുകള്‍. 2012 മുതല്‍ 2018 വരെയുള്ള സൂചികയിലെ വര്‍ദ്ധനവ് ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുപോലെയാണ്. രാജ്യത്തെ എല്ലാ മതവിഭാഗങ്ങളുടെയും നില മെച്ചപ്പെട്ടു അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ ഒരു പ്രത്യേക സമുദായത്തെ മാത്രം സേവിക്കുകയായിരുന്നില്ലെന്നും, ചില സന്ദര്‍ഭങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിച്ചതായും പ്രധാനമന്ത്രിക്ക് സാമ്പത്തിക ഉപദേശക സമിതി അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: