ശ്രീനഗര്‍: കഴിഞ്ഞ നാല് മാസത്തിനിടെ കശ്മീര്‍ സന്ദര്‍ശിച്ചത് പത്തു ലക്ഷം സഞ്ചാരികള്‍. കശ്മീര്‍ വിനോദസഞ്ചാര വകുപ്പാണ് ഈ കണക്ക് പ്രസിദ്ധീകരിച്ചത്.
മുന്‍പത്തെ നാല് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ മാത്രം 61 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കശ്മീര്‍ ടൂറിസം ഡയറക്ടര്‍ രാജാ യക്കൂബ് വ്യക്തമാക്കി. കശ്മീരിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കാന്‍ വലിയ പദ്ധതികള്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീര്‍ ടൂറിസം മേഖലയിലേക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങള്‍ എത്തിക്കാന്‍ രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമുള്ള നിക്ഷേപകരുടെ സംഗമങ്ങള്‍ നടത്താന്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളുടെ ഭാരതത്തിലെ സ്ഥാനപതിമാരെ പങ്കെടുപ്പിച്ച് പ്രത്യേക പരിപാടികള്‍ നടത്തും.
ലോകപ്രശസ്തമായ ഗുല്‍മാര്‍ഗ് ഗൊണ്ടോല മാതൃകയില്‍ കൂടുതല്‍ കേബിള്‍ കാര്‍ പദ്ധതികള്‍ ആരംഭിക്കുമെന്നും രാജാ യക്കൂബ് കൂട്ടിച്ചേര്‍ത്തു. ഏഷ്യയിലെ ഒന്നാമത്തെയും ലോകത്തിലെ രണ്ടാമത്തെയും നീളവും ഉയരവും കൂടിയ കേബിള്‍ കാര്‍ പ്രോജക്റ്റാണ് ഗുല്‍മാഗ് ഗൊണ്ടോല. ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടെയെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: