റിയോ ഡി ജനീറോ: ബ്രസീലിലെ കോപകബാന ബീച്ചിന്റെ വിശാലമായ മണല്‍പ്പരപ്പ് വിസ്തൃതമായ ഒരു ഡാന്‍സ് ഫ്ളോറായി മാറി. തല ഒരു തൊപ്പിയാല്‍ മൂടിയും കൈയില്‍ ഒരു ജപമാല മുറുകെ പിടിച്ചും തകര്‍ത്താടി ‘പോപ്പ് രാജ്ഞി’ വേദിയെ പ്രകമ്പനം കൊള്ളിച്ചു. ഒക്ടോബറില്‍ ലണ്ടനില്‍ ആരംഭിച്ച ദി സെലിബ്രേഷന് ടൂറിന്റെ അവസാന ഷോയായിരുന്നു അത്.
1.6 ദശലക്ഷത്തിലധികം ആരാധകര്‍ മഡോണയുടെ സൗജന്യ സംഗീതപരിപാടി ആസ്വദിച്ചു. 1998-ല്‍ ‘നത്തിംഗ് റിയലി മെറ്റേഴ്സ്’ എന്ന ഹിറ്റിലൂടെയാണ് മഡോണ ഷോ ആരംഭിച്ചത്. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തില്‍ നിന്ന് വലിയ ആരവങ്ങള്‍ ഉയര്‍ന്നു, കടല്‍ത്തീരത്തെ അഭിമുഖീകരിക്കുന്ന അപ്പാര്‍ട്ട്മെന്റുകളിലും ഹോട്ടലുകളിലും ആളുകള്‍ തിങ്ങിക്കൂടി. ഹെലികോപ്റ്ററുകളും ഡ്രോണുകളും മുകളിലൂടെ പറന്നു, കടല്‍ത്തീരത്ത് മോട്ടോര്‍ബോട്ടുകള്‍ നങ്കൂരമിട്ടു. എല്ലാം ഇഷ്ടഗായികയുടെ സ്വരമാധുരിക്കായി.
‘ ഞങ്ങള്‍ ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലത്താണ്,” 65 കാരിയായ മഡോണ ജനക്കൂട്ടത്തോട് പറഞ്ഞു. സമുദ്രക്കാഴ്ചയും പര്‍വതങ്ങളും നഗരത്തെ അഭിമുഖീകരിക്കുന്ന ക്രൈസ്റ്റ് ദി റിഡീമര്‍ പ്രതിമയും ചൂണ്ടിക്കാണിച്ചുകൊണ്ട് അവര്‍ കൂട്ടിച്ചേര്‍ത്തു: ‘ഈ സ്ഥലം മാന്ത്രികമാണ്.’
‘ലൈക്ക് എ വിര്‍ജിന്‍’, ‘ഹംഗ് അപ്പ്’ എന്നിവയുള്‍പ്പെടെ മഡോണ തന്റെ ക്ലാസിക് ഹിറ്റുകള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: