ഷില്ലോങ്: മേഘാലയയിലെ ഖാസി ജയന്തിയാ ഹിൽസ് മേഖലയിലെ നിരവധി ഗ്രാമങ്ങളിൽ കനത്ത ചുഴലിക്കാറ്റ്. നിരവധി വീടുകൾ തകർന്നു.
മഴയോടൊപ്പമുള്ള കൊടുങ്കാറ്റാണ് കനത്ത നാശനഷ്ടം വരുത്തിയത്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും 400 ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
അടുത്ത 48 മണിക്കൂർ കൂടി മേഖലയിൽ കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്ന് ഐഎംഡി പ്രവചിച്ചതായി അവർ പറഞ്ഞു.
മേഘാലയയിലെ ഖാസി ജയന്തിയാ ഹിൽസ് മേഖലയിലെ കുറഞ്ഞത് 13 ഗ്രാമങ്ങളിൽ ഞായറാഴ്ച 427 പേരുടെ വീടുകൾ ചുഴലിക്കാറ്റ് നശിപ്പിക്കുകയോ ഭാഗികമായി നശിപ്പിക്കുകയോ ചെയ്തതായി മുതിർന്ന ദുരന്തനിവാരണ ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: