തമിഴ് നടൻ സുന്ദർ സി നായകനാകുന്ന ‘അരന്മനൈ 4’ റിലീസിന് തയ്യാറെടുക്കുകയാണ്. മെയ് 3ന് തിയേറ്ററിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നതും സുന്ദറാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ സംവിധായകൻ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞു. മകൾ അവന്തിക ജനിക്കുന്നതിന് മുൻപ് ഇരുവരും വലിയ മാനസിക സങ്കർഷങ്ങളിലൂടെ കടന്നുപോയിരുന്നതായി സുന്ദർ വെളിപ്പെടുത്തി.
മകൾക്കൊപ്പമുള്ള പഴയ ഒരു ഫോട്ടെയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. “അ ചിത്രവുമായ വലിയൊരു വൈകാരിക ബന്ധമുണ്ടെന്നും, ഖുശ്ബു തന്റെ മകൾക്ക് ജന്മം നൽകി ഏതാനും നിമിഷങ്ങൾക്ക് ശേഷം എടുത്ത ചിത്രമാണെന്നും സുന്ദർ പറഞ്ഞു.
താൻ ആരോടും ഇതുവരെ പറയാത്ത കാര്യങ്ങളാണ് ഇതൊക്കെ. വിവാഹത്തിന് മുമ്പ് കുറച്ചുകാലം ഖുശ്ബുവിന് സുഖമില്ലായിരുന്നു. അവൾക്ക് ഒരിക്കലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയില്ലെന്നായിരുന്നു ഡോക്ടർമാർ അവളോട് പറഞ്ഞത്. ഇത് അറിഞ്ഞതോടെ എന്നോട് മറ്റൊരാളെ വിവാഹം കഴിക്കാണമെന്ന് അവൾ ആവശ്യപ്പെട്ടു. പക്ഷേ ഞാൻ അവളെയായിരിക്കും വിവാഹം കഴിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. മക്കൾ ഇല്ലാത്ത ഒരു ജീവിതത്തിനായി ഞാൻ തയ്യാറായിരുന്നു. പക്ഷെ ദൈവത്തിന്റെ വിധി മറ്റൊന്നായിരുന്നു. ഞങ്ങൾക്കിപ്പോൾ രണ്ട് മാലാഖമാരുണ്ട്.
തന്റെ ജീവിതവുമായി ഇത്ര ആത്മബന്ധമുള്ള ഒരു ഫോട്ടോ ആരാധകരുമായി പങ്കിടുന്നതിനോട് ഖുശ്ബു എങ്ങനെ പ്രതികരിച്ചു എന്ന ചോദ്യത്തിന്, അവളെ സംബന്ധിച്ചിടത്തോളം എല്ലാം മാധ്യമങ്ങളാണെന്നാണ് സുന്ദർ മറുപടി പറഞ്ഞത്. അവൾ എല്ലാ കാര്യങ്ങളും ആളുകളോട് പറയും, എപ്പോഴും അങ്ങനെയാണ്. പക്ഷെ ഞാൻ ഒരു സ്വകാര്യ വ്യക്തിയാണ്, അവൾ ഹൈപ്പർ ആക്റ്റീവും. അവൾ എന്റെ വിപരീത ധ്രുവമാണ്. ഒരു പോയിൻ്റ് കഴിഞ്ഞപ്പോൾ ഞാനും അങ്ങനെയായി. ഇപ്പോൾ, എന്റെ ജീവിതം മുഴുവൻ ഒരു തുറന്ന പുസ്തകം പോലെയാണ്, സുന്ദർ പറഞ്ഞു.
മുറൈ മാമൻ (1995) എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് സുന്ദർ സിയും ഖുശ്ബുവും അടുപ്പത്തിലാകുന്നത്. 2000-ലാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. രാമബാണം എന്ന തെലുങ്ക് ചിത്രത്തിലാണ് ഖുശ്ബു അവസാനമായി അഭിനയിച്ചത്. അഭിനയത്തോടൊപ്പം രാഷ്ട്രീയത്തിലും സജീവമായ താരം, ഇപ്പോൾ നടി ഭാരതീയ ജനതാ പാർട്ടിയുടെ ഭാഗമാണ്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: