മലയിന്‍കീഴ്: പള്ളിച്ചല്‍ നരുവാമൂട് വെള്ളാപ്പള്ളി അയണിയറത്തല സുരേഷ് ഭവനില്‍ സുചിത്ര ഏത് സമയവും നിലംപൊത്താവുന്ന വീട്ടില്‍ രണ്ട് പറക്കമുറ്റാത്ത മക്കളുമായി അന്തിയുറങ്ങുന്നത് ഭയന്നുവിറച്ചാണ്. ലൈഫില്‍ കെട്ടുറപ്പുള്ള വീടിന് അപേക്ഷിച്ചിട്ട് വര്‍ഷങ്ങളായി. ലൈഫില്‍ അര്‍ഹതപ്പെട്ടവരുടെ ലിസ്റ്റില്‍ അവസാനമാണ് സുചിത്ര. വീട് പൂര്‍ണ്ണമായും രണ്ടായി പിളര്‍ന്ന് ചരിഞ്ഞ നിലയിയാണ്. അടുക്കള വാതിലിന് മുകളില്‍ ചുവര് പിളര്ന്നിരിക്കുന്നതുകൊണ്ട് വാതില്‍ അടക്കാനാവില്ല.
ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ പഴയ മൂന്നുമുറി വീട് ഏതുനിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ സുചിത്ര വീട്ടുജോലി ചെയ്താണ് കുട്ടികളെ വളര്‍ത്തിയത്. മകള്‍ ഏഴാം ക്ലാസുകാരി അപര്‍ണ്ണക്ക് ന്യൂറോ സംബന്ധമായ അസുഖം ബാധിച്ചു. ഇപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫാണ് സുചിത്ര.
പത്തില്‍ പഠിക്കുന്ന മകന് ആദിത്യനും, മകള്‍ അപര്‍ണ്ണയും മാറനല്ലൂര്‍ ഡിവിഎം എന്‍എന്‍എം സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്. പള്ളിച്ചല്‍ പഞ്ചായത്തിലെ വെള്ളാപ്പള്ളി വാര്‍ഡില്‍ ലൈഫ് വഴി രണ്ട് വീടുകള്‍ മാത്രമേ ഇതുവരെ അനുവദിച്ചിള്ളൂ. ഇത്ര ദയനീയമായിട്ടും ലൈഫ് പട്ടികയില്‍ അവസാനം ഇടം നേടിയ സുചിത്രയുടെ പ്രതീക്ഷ നശിച്ചിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: