അഹമ്മദാബാദ്: വോട്ടിംഗ് 100 ശതമാനം പ്രോത്സാഹിപ്പിക്കുന്നതിനായി സിസ്റ്റമാറ്റിക് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ ഡ്രൈവിന്റെ ഭാഗമായി രംഗോലി പ്രദർശിപ്പിച്ചു. അഹമ്മദാബാദിലെ മാളിലായിരുന്നു പ്രദർശനം. വോട്ടവകാശം വിനിയോഗിക്കാൻ ജനതയെ പ്രചോദിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.
60-12 അടി വലിപ്പമുള്ള രംഗോലി വോട്ടിംഗിനെ കുറിച്ചുള്ള ബോധവത്കരണമാണ് ഇതിലൂടെ സംഘടിപ്പിച്ചത്. 18 മണിക്കൂർ കൊണ്ടാണ് ഇവ നിർമ്മിച്ചെടുത്തത്. കഴിഞ്ഞ ഒന്നര മാസത്തോളമായി ഇതുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ സംഘടിപ്പിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.
350 കിലോഗ്രാം നിറങ്ങളാണ് രംഗോലിക്കായി വിനിയോഗിച്ചത്. അഹമ്മദാബാദിനെ ഏറ്റവും അധികം പോളിംഗ് നടത്തുന്ന ഇടമാക്കി മാറ്റുകയാണ് ലക്ഷ്യം വയ്‌ക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെയും ഗുജറാത്തിന്റെയും ഉള്ളടക്കമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: