തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലെത്തിയതോടെ കടുത്ത നിയന്ത്രണങ്ങളുമായി കെഎസ്ഇബി. പ്രാദേശിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് കെഎസ്ഇബിയുടെ നീക്കം. പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ പ്രദേശങ്ങളിലാണ് വൈദ്യുതി നിയന്ത്രണം പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുന്നത്. പ്രദേശത്ത് രാത്രി ഏഴിനും അർദ്ധരാത്രി ഒന്നിനും ഇടയിൽ ഇടവിട്ട് വൈദ്യുതി നിയന്ത്രണങ്ങളുണ്ടാകും.
കൊടുംചൂടിൽ അമിത വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിനായാണ് പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയതെന്ന് കെഎസ്ഇബി അറിയിച്ചു.ഇന്നലെ ചേർന്ന ഉന്നത തല യോഗത്തിലാണ് സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്നും ബദൽ നിയന്ത്രണങ്ങൾ മതിയെന്നുമുള്ള തീരുമാനമെടുത്തത്. പിന്നാലെ വൈദ്യുതി ഉപഭോഗത്തിൽ സംസ്ഥാനത്ത് സർവ്വകാല റെക്കോഡ് ഉണ്ടായി.ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വെദ്യുതിയാണ്. തോടെയാണ് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം കെഎസ്ഇബി തുടങ്ങിയത്.
ആദ്യഘട്ടത്തിൽ പാലക്കാട്ട്,മലപ്പുറം ജില്ലകളിൽ നിയന്ത്രണമേർപ്പെടുത്തി.രാത്രി ഏഴിനും അർധരാത്രി ഒരു മണിക്കുമിടയിലാണ് നിയന്ത്രണമേർപ്പെടുത്തിയത്.പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ നിയന്ത്രണമെന്നാണ് പാലക്കാട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നത്.ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത.
മണ്ണാർക്കാട്,അലനല്ലൂർ,കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂർ, വടക്കഞ്ചേരി,കൊടുവായൂർ, നെന്മാറ,ഒലവക്കോട് സബ്സ്റ്റേഷനുകളിലാണ് നിയന്ത്രണം.മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ,പൊന്നാനി സബ്സ്റ്റേഷനുകളിൽ നിന്നും പുറപ്പെടുന്ന
11 കെവി ലൈനുകളിലും നിയന്ത്രണത്തിന് സാധ്യതയുണ്ട്.വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ കെഎസ്ഇബി വീണ്ടും മാർഗ നിർദേശം പുറത്തിറക്കി.
രാത്രി പത്ത് മുതൽ പുലർച്ചെ രണ്ട് മണി വരെയാണ് വൈദ്യുതി ക്രമീകരണം വരുത്തേണ്ടത്.രാത്രി 9 കഴിഞ്ഞാൽ അലങ്കാര ദീപങ്ങളും പരസ്യ ബോർഡുകളും പ്രവർത്തിപ്പിക്കരുത്.വീടുകളിൽ എസി 26 ഡിഗ്രിക്ക് മുകളിൽ ക്രമീകരിക്കണം.രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തി വീണ്ടും കെഎസ്ഇബി സർക്കാരിന് റിപ്പോർട്ട് നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: