രാഹുല്‍ പ്രധാനമന്ത്രിയാകാന്‍ പാക്കിസ്ഥാന്‍ പ്രാര്‍ഥിക്കുകയാണെന്ന സംശയം ബലപ്പെടുകയാണ്. പാക്കിസ്ഥാന്റെ അനുയായികളാണ് കോണ്‍ഗ്രസെന്ന് സംശയമുണ്ട്. പാക്കിസ്ഥാനിലെ മുന്‍മന്ത്രി ചൗധരി ഫവാദ് ഹുസൈന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ വിഡിയോ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തതു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപണം ഉന്നയിച്ചിരുന്നു. മുസ്ലിംകള്‍ക്കു സംവരണം നല്‍കാന്‍ ഭരണഘടന മാറ്റില്ലെന്ന് എഴുതിത്തരാന്‍ കോണ്‍ഗ്രസിനു ധൈര്യമുണ്ടോ? എന്നദ്ദേഹം ചോദിച്ചു. 370-ാം വകുപ്പ്, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു.
വയനാട്ടില്‍ ജയിച്ചാല്‍ മുസ്‌ലിംകള്‍ക്കു സംവരണം നല്‍കാന്‍ കരാറുണ്ടായോ, അതിന്റെ പേരില്‍ രാജ്യം മുഴുവന്‍ വാങ്ങാന്‍ ധാരണയുണ്ടായോ എന്നൊക്കെ സംശയിക്കണമെന്ന് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലും മോദി ആരോപിച്ചു. 400 സീറ്റ് കിട്ടിയാല്‍ ബിജെപി ഭരണഘടന മാറ്റുമെന്നാണ് പറയുന്നത്. ബിജെപിക്കും പിന്തുണയ്‌ക്കുന്നവര്‍ക്കും കൂടി കഴിഞ്ഞ തവണ 400 സീറ്റിനടുത്തുണ്ടായിരുന്നു. എന്നിട്ടും അതു ചെയ്തില്ല. ജവാഹര്‍ലാല്‍ നെഹ്‌റു ആദ്യം നടത്തിയ ഭരണഘടനാ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യം വെട്ടിക്കുറയ്‌ക്കാനായിരുന്നു. അത്തരം വിഡ്ഢിത്തമൊന്നും ബിജെപി ചെയ്തിട്ടില്ല. നമ്മുടെ ഭരണഘടന നന്നായി പഠിച്ചു തയ്യാറാക്കിയതാണ്. ഭാവിയെ മുന്നില്‍ക്കണ്ട് തയ്യാറാക്കിയതാണ്. അക്ഷരങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും തയ്യാറാക്കിയ ഭരണഘടന മാറ്റി മറിക്കാനുള്ളതല്ല. മതപരമായ സംവരണം ഭരണഘടനയ്‌ക്ക് ചേരുന്നതുമല്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠിക്ക് പകരം റായ്ബറേലിയില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ തീരുമാനം പരിഹാസ്യമാണ്. സോണിയയ്‌ക്കും മകന്‍ രാഹുലിനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഭയമാണുള്ളത്. കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധൈര്യപ്പെടില്ലെന്നും അവര്‍ ഓടിപ്പോകുമെന്നും മോദി ഇതിനകം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. അവര്‍ രാജസ്ഥാനിലേക്ക് ഓടിപ്പോയി രാജ്യസഭയില്‍ എത്തി. കോണ്‍ഗ്രസ് നേതാവ് സോണിയാ രാജ്യസഭയിലെത്തിയത് രാജസ്ഥാനില്‍ നിന്നാണ്. രാഹുല്‍ അമേഠിയെ ഭയന്ന് റായ്ബറേലിയിലേക്ക് ഓടുകയാണ്. അവര്‍ എല്ലാവരോടും ഭയമാണോ എന്ന് ചോദിക്കുന്നു, തൃണമൂല്‍ കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച പ്രധാനമന്ത്രി, തങ്ങളുടെ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താന്‍ സന്ദേശ്ഖാലിയുടെ ഇരകളെ പാര്‍ട്ടി അവഗണിച്ചുവെന്ന് പറഞ്ഞു.
എനിക്ക് ടിഎംസിയോട് ചോദിക്കാന്‍ ആഗ്രഹമുണ്ട്. സന്ദേശ്ഖാലിയില്‍ ദളിത് സഹോദരിമാര്‍ക്ക് വലിയ അനീതിയാണ് നേരിടേണ്ടി വന്നത്. രാജ്യം മുഴുവന്‍ നടപടി ആവശ്യപ്പെട്ടിരുന്നു. കുറ്റവാളിയെ ടിഎംസി സംരക്ഷിക്കുന്നതാണ് കണ്ടത്. ഷാജഹാന്‍ ഷെയ്ഖ് എന്ന പേരുള്ളതുകൊണ്ടാണോ ടിഎംസി കുറ്റവാളിയെ സംരക്ഷിക്കുന്നത് എന്ന ചോദ്യമാണ് പരക്കെ. ടിഎംസി പ്രീണനത്തിന്റെ തിരക്കിലാണ്. ഷാജഹാന്റെയും ടിഎംസിയുടെയും അതിക്രമങ്ങള്‍ക്കിരയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് സിബിഐ അന്വേഷണം തുടരുകയാണ്. ഷാജഹാനും മറ്റ് ടിഎംസി നേതാക്കലും ചേര്‍ന്ന് സന്ദേശ്ഖാലിയിലെ ജനങ്ങളില്‍ നിന്നും ഭൂമി തട്ടിയെടുത്തതാണ് കേസ്. മാത്രമല്ല അന്വേഷണം നടത്താനെത്തിയ ഇഡി സംഘത്തെ അക്രമിച്ചതും അന്വേഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: