ബിര്‍ഭും: ബംഗാളിലെ സാധാരണക്കാരില്‍ നിന്ന് ഗുണ്ടാ മാഫിയാ സംഘങ്ങള്‍ പിടിച്ചെടുത്ത സ്വത്തെല്ലാം ബിജെപി സര്‍ക്കാര്‍ തിരിച്ചു പിടിച്ചു നല്‍കും ഇത് ബിജെപിയുടെ ഉറപ്പാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബംഗാളിലെ ബിര്‍ഭുമില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തര്‍പ്രദേശിലും മുമ്പ് വലിയ മാഫിയാ സംഘങ്ങളുണ്ടായിരുന്നു. ഇന്നവരെല്ലാം നരകത്തിലാണ്. ദുര്‍ഗാ പൂജ നടക്കുന്ന ഒരു സംസ്ഥാനത്ത് സന്ദേശ് ഖാലി പോലെയുള്ള സംഭവങ്ങള്‍ എന്തുകൊണ്ടാണ് ഉണ്ടാകുന്നത്. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ വിഭാവനം ചെയ്ത സുവര്‍ണ ബംഗ്ലയല്ല ഇന്ന് ബംഗാള്‍. സംസ്ഥാനത്തെ ജനങ്ങള്‍ക്കു നേരെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ആക്രമണം അഴിച്ചുവിടുകയാണ്. മമത ബാനര്‍ജി സര്‍ക്കാര്‍ അവരെ സംരക്ഷിക്കുകയാണ്.
കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഒത്തൊരുമിച്ച് സംസ്ഥാനത്തെ കൊള്ളയടിക്കുകയും രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുകയാണെന്നും യോഗി ആരോപിച്ചു. ഏഴ് വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശിലും ഇതേ അവസ്ഥയായിരുന്നു. ഇന്ന് സംസ്ഥാനത്ത് സ്ത്രീകളും കുട്ടികളും, വ്യവസായികളുമെല്ലാം സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗാള്‍ ബിര്‍ഭുമിലെ ഭാരത് സേവാശ്രമം ക്ഷേത്രം സന്ദര്‍ശിച്ച് യോഗി ആദിത്യനാഥ് ആരതി നടത്തിയ ശേഷമാണ് റാലിക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: