ന്യൂഡല്‍ഹി: ഏപ്രിലില്‍ ഇന്ത്യയുടെ മൊത്ത ചരക്ക് സേവന നികുതി (ജിഎസ്ടി) ശേഖരണം 2.10 ലക്ഷം കോടി രൂപയെന്ന റെക്കോഡ് ഉയരത്തില്‍. ഇക്കാര്യം ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ എക്സില്‍ പങ്കിട്ടു. വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ച്ച 12.4 ശതമാനം .
ആഭ്യന്തര ഇടപാടുകളില്‍ 13.4 ശതമാനവും ഇറക്കുമതിയില്‍ 8.3 ശതമാനവും വളര്‍ച്ചയുണ്ടായി. ഇതാണ് മുന്നേറ്റത്തിന് കാരണമായതെന്ന് ധന മന്ത്രാലയം അറിയിച്ചു. സിജിഎസ്ടി 43846 കോടി, എസ്ജിഎസ്ടി 51538 കോടി, ഐജിഎസ്ടി 99623 കോടി, സെസ് 13260 കോടി എന്നിങ്ങനെയാണ് ഏപ്രിലിലെ വരുമാനം.
2024 സാമ്പത്തിക വര്‍ഷത്തിലെ ശരാശരി ജിഎസ്ടി കളക്ഷന്‍ 1.68 ലക്ഷം കോടി രൂപയായിരുന്നപ്പോള്‍ 23 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1.51 ലക്ഷം കോടി രൂപയായിരുന്നു. കേന്ദ്രത്തിന് 50,307 കോടി രൂപയും സംസ്ഥാനങ്ങള്‍ക്ക് 41,600 കോടി രൂപയും. ഉപഭോഗ നികുതിയായ ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം 2025 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിമാസം ശരാശരി 1.8 ലക്ഷം കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് ചെയര്‍മാന്‍ സഞ്ജയ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.
കേരളത്തിലെ ജിഎസ്ടി വരുമാനം കഴിഞ്ഞ ഏപ്രിലില്‍ 30 10 കോടി രൂപയായിരുന്നു 32 72 കോടിയായി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: