കൊൽക്കത്ത : ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിക്ക് പകരം റായ്ബറേലിയിൽ മത്സരിക്കാനുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചു. വെള്ളിയാഴ്ച പശ്ചിമ ബംഗാളിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയാണ് പ്രധാനമന്ത്രി പരിഹസിച്ച് പറഞ്ഞത്.
സോണിയാ ഗാന്ധിക്കും മകൻ രാഹുൽ ഗാന്ധിക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഭയമാണുള്ളതെന്നാണ് അദ്ദേഹം പരോക്ഷമായി പരിഹസിച്ചത്. കോൺഗ്രസിന്റെ ഏറ്റവും വലിയ നേതാവ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ധൈര്യപ്പെടില്ലെന്നും അവർ ഓടിപ്പോകുമെന്നും ഞാൻ ഇതിനകം പാർലമെൻ്റിൽ പറഞ്ഞിരുന്നു. അവർ രാജസ്ഥാനിലേക്ക് ഓടിപ്പോയി രാജ്യസഭയിൽ എത്തി. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പിനെ പരാമർശിച്ച് മോദി ഇത്തരത്തിൽ പറഞ്ഞു.
വയനാട്ടിൽ ‘ഷെഹ്സാദ’ തോൽക്കുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. വയനാട്ടിൽ പോളിംഗ് പൂർത്തിയായാലുടൻ അദ്ദേഹം മറ്റൊരു സീറ്റ് നോക്കാൻ തുടങ്ങുമെന്ന് ഞാൻ പറഞ്ഞിരുന്നു. അമേഠിയെ ഭയന്ന് റായ്ബറേലിയിലേക്ക് ഓടുകയാണ്. അവർ എല്ലാവരോടും ‘ഡരോ മാത്’ ചോദിക്കുന്നു. ഇന്ന് ഞാൻ അവരോടും ചോദിക്കുന്നു, ‘ഡരോ മാത്, ഭാഗോ മത്’, ( പേടിക്കണ്ട, ഓടിപ്പോകരുത് ) എന്നാണെന്ന് മോദി പരിഹസിച്ചു.
തൃണമൂൽ കോൺഗ്രസിനെയും കടന്നാക്രമിച്ച പ്രധാനമന്ത്രി, തങ്ങളുടെ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താൻ സന്ദേശ്കാലിയുടെ ഇരകളെ പാർട്ടി അവഗണിച്ചുവെന്ന് പറഞ്ഞു. “എനിക്ക് ടിഎംസിയോട് ചോദിക്കാൻ ആഗ്രഹമുണ്ട്, സന്ദേശ്ഖാലിയിൽ ഞങ്ങളുടെ ദളിത് സഹോദരിമാർക്ക് വലിയ അനീതിയാണ് നേരിടേണ്ടി വന്നത്.രാജ്യം മുഴുവൻ നടപടി ആവശ്യപ്പെട്ടിരുന്നു. കുറ്റവാളിയെ സംരക്ഷിക്കുന്നതാണ് ടിഎംസി കണ്ടതെന്നും അദ്ദേഹം ആരോപിച്ചു.
ഷാജഹാൻ ഷെയ്ഖ് എന്ന പേരുള്ളതുകൊണ്ടാണോ ടിഎംസി കുറ്റവാളിയെ സംരക്ഷിക്കുന്നത്? ടിഎംസി പ്രീണനത്തിന്റെ തിരക്കിലാണ്. ഒരു വോട്ട് ബാങ്കിന് മനുഷ്യത്വത്തിന് മുകളിൽ കഴിയുമോ? – പ്രധാനമന്ത്രി ചോദിച്ചു. ഭരണഘടന മാറ്റാനും ദലിത്, ഒബിസി ക്വാട്ടകൾ തട്ടിയെടുക്കാനും അവരുടെ ‘ജിഹാദി’ വോട്ട് ബാങ്കിൽ സംവരണം നൽകാനും കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്നും മോദി ആരോപിച്ചു.
വെള്ളിയാഴ്ചയാണ്റായ്ബറേലിയിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് പ്രഖ്യാപിച്ചത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ശർമ്മയാണ് അമേഠിയിൽ മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: