കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി ഗതാഗത വകുപ്പിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. പരിഷ്കരണം നിര്‍ദ്ദേശിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി തള്ളികൊണ്ടാണ് കോടതിയുടെ വിധി. ഡ്രൈവിംഗ് സ്കൂള്‍ ഉടമകളും ജീവനക്കാരുമടക്കം നല്കിയ നാല് ഹര്‍ജികളിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് തള്ളിയത്.
അതേസമയം ഇന്നും പ്രതിഷേധത്തെ തുടര്‍ന്ന് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. തിരുവനന്തപുരത്ത് മുട്ടത്തറ ടെസ്റ്റ് കേന്ദ്രത്തില്‍ ഡ്രൈവിംഗ് സ്കൂള്‍ ഉടമകളും പരിശീലകരും കഞ്ഞിവയ്ക്കുകയും ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ കത്തിക്കുകയും ചെയ്തു. പരിഷ്കരണത്തെ തുടര്‍ന്ന് സമരം ചെയ്യുന്നവരെ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. ഗതാഗത കമ്മീഷണര്‍ സമരക്കാരുമായി സംസാരിക്കുമെനന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: