Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎം നിയന്ത്രിക്കുന്ന കള്ളപ്പണ സാമ്രാജ്യം

എഡിറ്റോറിയൽ by എഡിറ്റോറിയൽ
May 3, 2024, 01:48 am IST
in Editorial

സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ ഒരു കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരിക്കുന്നു. ഈ തുക മഞ്ഞുമലയുടെ മേല്‍ത്തുമ്പ് മാത്രമേ ആകുന്നുള്ളൂ. അഞ്ചുകോടി രൂപയുണ്ടായിരുന്ന പാര്‍ട്ടിയുടെ ഈ അക്കൗണ്ടിലുള്ളത് കണക്കു കാണിക്കാത്ത പണമാണെന്ന് കണ്ടെത്തി മരവിപ്പിച്ചിരുന്നു. ഇതേ അക്കൗണ്ടില്‍ വീണ്ടും ഒരുകോടി രൂപ വര്‍ഗീസ് നിക്ഷേപിക്കാന്‍ ശ്രമിച്ചപ്പോഴാണ് ബാങ്ക് അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ആദായനികുതി വകുപ്പ് തുക പിടിച്ചെടുത്തത്. പണത്തിന്റെ സ്രോതസ്സ് കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടും അതിനു കഴിയാതിരുന്നതിനെ തുടര്‍ന്നായിരുന്നു നടപടി. പണം എവിടെനിന്ന് ലഭിച്ചതാണെന്നതിന്റെ ഒരു രേഖയും സിപിഎം നേതാവിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല. സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നിലെത്തിയ എം.എം. വര്‍ഗീസ് ജില്ലയിലെ സിപിഎമ്മിന്റെ ആസ്തി സംബന്ധിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കിയില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. പറഞ്ഞതില്‍ കൂടുതലൊന്നും ഇനി പറയാനില്ലെന്നും, വേണമെങ്കില്‍ ഇനി അറസ്റ്റു ചെയ്‌തോട്ടെയെന്നുമാണ് വര്‍ഗീസിന്റെ പ്രതികരണം. ഇത് വ്യക്തിപരമായ അഭിപ്രായമല്ല, പാര്‍ട്ടിയുടെ നിലപാടാണെന്ന് വ്യക്തം. ഇതേ നിലപാടുതന്നെയാണ് രേഖകളില്ലാത്തതിനാല്‍ പിടിച്ചെടുത്ത ഒരു കോടി രൂപയുടെ കാര്യത്തിലുമുള്ളത്. ഇക്കാര്യത്തിലും പാര്‍ട്ടിയുടെ തീരുമാനമാണ് വര്‍ഗീസ് ആദായനികുതി വകുപ്പിനെ അറിയിച്ചിരിക്കുന്നത്.

നിക്ഷേപകരുടെ പേരില്‍ സിപിഎം നേതാക്കള്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുള്ള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തെരഞ്ഞെടുപ്പ് കമ്മീഷനെയും റിസര്‍വ് ബാങ്കിനെയും ധനമന്ത്രാലയത്തെയും അറിയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. തൃശൂര്‍ ജില്ലയിലെ മറ്റ് ചില സഹകരണ ബാങ്കുകളിലും സിപിഎമ്മിന് രഹസ്യ നിക്ഷേപമുണ്ടെന്ന വിവരവും കൈമാറിയിട്ടുണ്ട്. ഈ വെളിപ്പെടുത്താത്ത അക്കൗണ്ടുകളിലെ പണം ഉപയോഗിച്ച് സിപിഎം നിരവധി ഇടപാടുകള്‍ നടത്തിയിട്ടുള്ളതായും കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഹൈക്കോടതിക്കും ഇ ഡി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ബാങ്ക് ഓഫ് ഇന്ത്യയിലും സിപിഎമ്മിന് അഞ്ച് കോടി രൂപയുണ്ടെന്നും ഒരു കോടിരൂപ പിന്‍വലിച്ചതായും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ പാര്‍ട്ടിയുടെ രഹസ്യനിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അങ്ങനെയൊന്നില്ലെന്നും, പാര്‍ട്ടി കള്ളപ്പണം സ്വീകരിക്കാത്തതിനാല്‍ അംഗത്വ ഫീസും ലെവിയുമൊക്കെയാണ് വരുമാന സ്രോതസ്സെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും പറഞ്ഞത്. ഇത് എത്ര വലിയ കള്ളമായിരുന്നുവെന്നാണ് ബാങ്ക് ഓഫ് ഇന്ത്യയിലെ അഞ്ച് കോടിയുടെ നിക്ഷേപവും, അതേ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ കൊണ്ടുചെന്ന ഒരു കോടിരൂപ പിടിച്ചെടുത്തതും തെളിയിക്കുന്നത്. കള്ളപ്പണത്തിന്റെയും അഴിമതിയുടെ കാര്യം വരുമ്പോള്‍ സിപിഎം നേതാക്കള്‍ പറയുന്നത് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും വിശ്വസിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയാണ്.

തൃശൂര്‍ ജില്ലയില്‍ മാത്രമല്ല മറ്റു ജില്ലകളിലും സിപിഎമ്മിന് സഹകരണ ബാങ്കുകളിലും മറ്റ് ബാങ്കുകളിലുമായി രഹസ്യ നിക്ഷേപമുണ്ടെന്ന് ഉറപ്പാണ്. ഏതെങ്കിലും ഒരു ജില്ലയില്‍ മാത്രമായിരിക്കില്ലല്ലോ സിപിഎമ്മിന്റെ ഇത്തരം പണംതട്ടിപ്പുകള്‍. രണ്ടാം യുപിഎ ഭരണകാലത്ത് ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ ഒരു ദിവസം ഗസ്റ്റ് എഡിറ്ററായി വന്നപ്പോള്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം സിപിഎമ്മിന് കോടാനുകോടിയുടെ സ്വത്തുണ്ടെന്ന് കണക്കാക്കി വാര്‍ത്ത നല്‍കിയത് വിവാദത്തിനിടയാക്കിയിരുന്നു. അന്ന് ചിദംബരം കണക്കുകൂട്ടിയതിനെക്കാള്‍ എത്രയോ അധികമാണ് സിപിഎമ്മിന്റെ പണസമ്പത്തെന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്. അഴിമതിയുടെ തിമിംഗലമായ ഇതേ ചിദംബരവും സിപിഎമ്മും ഇപ്പോള്‍ ഉറ്റസുഹൃത്തുക്കളാണെന്നത് മറ്റൊരുകാര്യം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനത്തെ സിപിഎം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തത് വന്‍തോതില്‍ കള്ളപ്പണം കൈവശമുള്ളതിനാലാണെന്ന വിമര്‍ശനത്തെ ശരിവയ്‌ക്കുന്നതാണ് സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകളെ സംബന്ധിച്ച വിവരങ്ങള്‍. നോട്ട് നിരോധനം നിലവില്‍ വന്നതോടെ സഹകരണ ബാങ്കുകള്‍ വഴി കോടാനുകോടി രൂപയാണ് സിപിഎം വെളിപ്പിച്ചെടുത്തതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ജിഹാദി ശക്തികളുമായി കൈകോര്‍ത്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതുമായി ബന്ധപ്പെടുത്തി വേണം ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള സിപിഎമ്മിന്റെ രഹസ്യനിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കാന്‍. സിപിഎം നിയന്ത്രിക്കുന്ന ഈ കള്ളപ്പണ സാമ്രാജ്യം നിലനില്‍ക്കാന്‍ അനുവദിക്കരുത്.

 

Tags: cpmBlack moneyKaruvannur Bank ScamIncome Tax Departmentenforcement direcorateCPM Thrissur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.