ഡോര്‍ട്ട്മുണ്ട്: അത്യുഗ്രന്‍ പോരാട്ടത്തിനൊടുവില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമി ജയിച്ചു. ഒപ്പത്തിനൊപ്പം നില്ക്കുന്ന പ്രകടനം കാഴ്ച്ചവട്ടിച്ചും ഫ്രഞ്ച് ടീം പാരിസ് സെന്റ് ജെര്മെയ്ന്(പിഎസ്ജി) ജര്‍മന്‍ തട്ടകത്തില്‍ നിര്‍ഭാഗ്യം കൊണ്ട് മാത്രം ഗോള്‍ നേടാനായില്ല. രണ്ടാംപാദ സെമി ചൊവ്വാഴ്ച പാരിസില്‍ നടക്കും.
കളിക്ക് 36 മിനിറ്റെത്തിയപ്പോഴാണ് ജര്‍മന്‍ ക്ലബ്ബ് ഡോര്‍ട്ട്മുണ്ടിന്റെ പന്ത് പിഎസ്ജി വലയില്‍ കയറിയത്. സ്വന്തം ബോക്സിന്റെ പരിസരത്ത് നിന്ന് സ്ക്ലോച്ചര്ബെക്ക് ഉയര്‍ത്തി നല്കിയ നീളന്‍ പാസ് ചെന്ന് വീണത് മദ്ധ്യവര കടന്ന് പിഎസ്ജി ഗോള്‍മുഖത്തേക്ക് കുതിച്ചുകൊണ്ടിരുന്ന നിക്ലാസ് ഫുള്‍ക്രൂഗിന്റെ കല്‍ക്കീഴില്‍. രണ്ടാമത്തെ ടച്ചില്‍ ഒന്നാന്തരം ഗോളി ജിയാന്‍ലൂജി ഡന്നരുമയെ കീഴടക്കിയ ഫുള്‍ക്രൂഗ് പന്ത് വലയിലെത്തിച്ചു. ഈ ഒരു ഗോളിന്റെ മികവില്‍ ഡോര്‍ട്ട്മുണ്ട് ജയിച്ചെങ്കിലും ഫൈനല്‍ ഉറപ്പിക്കാന്‍ ചൊവ്വാഴ്ച്ചയിലെ രണ്ടാംപാദ സെമി കൂടി കഴിയണം. പിഎസ്ജിയുടെ പാരിസിലെ ഗ്രൗണ്ടില്‍ നടക്കുന്ന പോരാട്ടത്തില്‍ ആതിഥേയര്‍ക്ക് രണ്ട് ഗോളിന്റെ ലീഡ് നേടിക്കൊണ്ട് വിജയിച്ചാലേ ഫൈനല്‍ ഉറപ്പിക്കാനാകൂ.
കിലിയന്‍ എംബപ്പെയും ഉസ്മാന് ഡെബേലെയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ പിഎസ്ജിക്കായി രണ്ടാം മത്സരത്തില്‍ ഗോളെന്നുറച്ച ഷോട്ടുകളുതിര്‍ത്തെങ്കിലും ഫലം അനുകൂലമായില്ല. എംബപ്പെയുടെ ഒരുഗ്രന്‍ ഷോട്ട് പോസ്റ്റില്‍ തട്ടി റീബൗണ്ടായി.
ചാമ്പ്യന്‍സ് ലീഗിലെ മറ്റൊരു ആദ്യപാദ സെമിയില്‍ ബയേണ്‍ മ്യൂണിക്കും റയല്‍ മാഡ്രിഡും തമ്മില്‍ സമനിലയില്‍ പിരിഞ്ഞു. ഇരുവരും രണ്ട് ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. റയലിനായി വിനീഷ്യസ് ജൂനിയര്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ ബയേണിനായി ലിറോയ് സാനെയും ഹാരി കെയ്നും ഗോളുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: