ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി അറസ്റ്റില്‍. തെലങ്കാന കോണ്‍ഗ്രസ് ഐടി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് അറസ്റ്റിലായയവര്, ഇതോടെ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം ഒമ്പതായി. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നിന്നും രണ്ട് പേര് പിടിയിയിലായിരുന്നു.
കോണ്‍ഗ്രസ് നേതാക്കളായ അസ്മ, സമൂഹ മാധ്യമ സംഘാംഗങ്ങളില്‍പ്പെട്ട നവീന്‍, ശിവ, മന്ന എന്നിവരാണ് അറസ്റ്റിലായത്. രാജ്യത്തെ പട്ടികജാതി പട്ടിക വര്‍ഗ സംവരണം ഇല്ലാതാക്കുമെന്ന് അമിത് ഷാ പ്രസംഗിക്കുന്ന വ്യാജ വീഡിയോ പുറത്തുവിട്ടതിനാണ് കേസ്. ജാതിയുടെ പേരില്‍ നല്കുന്ന സംവരണം എടുത്തുകളയുമെന്ന പ്രസംഗമാണ് എഡിറ്റ് ചെയ്ത് ഇത്തരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിച്ചത്. ബിജെപിയുടെ പരാതിയില്‍ ദല്‍ഹി പോലീസിന്റെ ഐഎഫ്എസ്ഒയാണ് കേസ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയടക്കം 16 കോണ്‍ഗ്രസുകാര്‍ക്ക് ദല്‍ഹി പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ദല്‍ഹിയിലേക്ക് കൊണ്ടുവരും.
അതേസമയം ദല്‍ഹി പോലീസിന്റെ നോട്ടീസില്‍ രേവന്ത് റെഡ്ഡിക്ക് വേണ്ടി അഭിഭാഷകന് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി. ചോദ്യം ചെയ്യലിന് എത്താന്‍ സാധിക്കില്ലെന്ന് രേവന്ത് റെഡ്ഡി നേരത്തെ അറിയിച്ചിരുന്നു. മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പ് എന്നിവയുമായി ഹാജരാകാനാണ് ദല്‍ഹി പോലീസ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ അമിത് ഷായുടെ വ്യാജ വീഡിയോ പുറത്തുവിട്ട സമൂഹ മാധ്യമ അക്കൗണ്ട് രേവന്ത് റെഡ്ഡിയുടേതല്ലെന്ന് അഭിഭാഷകന് അന്വേഷണ സംഘത്തെ അറിയിച്ചു. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം, ഐടി നിയമം എന്നിവ പ്രകാരമാണ് ദല്‍ഹി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവത്തില്‍ ആസാം പോലീസും കേസെടുത്ത് ഗുവഹാത്തിയില്‍ നിന്ന് രണ്ട്പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് പരാജയ ഭീതിയിലായ കോണ്‍ഗ്രസ് വ്യാജവിഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ അറിവോടെയാണിതെന്നും അമിത് ഷാ സംഭവത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. ഒപ്പം യഥാര്‍ത്ഥ പ്രസംഗത്തിന്റെ വീഡിയോയും പുറത്തുവിട്ടു. പിന്നാക്ക സമുദായത്തിന്റെ സംവരണം മോദി ഗ്യാരന്റിയാണ്. ബിജെപി സംവരണം സംരക്ഷിക്കുന്നവരാണ്. ബിജെപി തെരഞ്ഞെടുപ്പില്‍ 400 സീറ്റ് നേടിയാല്‍ രാജ്യത്ത് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണം അവസാനിക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്കുള്ള സംവരണം ബിജെപി ഒരിക്കലും അവസാനിപ്പിക്കില്ല അതിന് ആരേയും അനുവദിക്കില്ലെന്നും അമിത് ഷാ പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: