കോട്ടയം: പ്രശസ്ത ഗാനരചയിതാവ് അഭയദേവിന്റെ മകനും സാസ്കാരിക പ്രവര്‍ത്തകനുമായ തിരുനക്കര ഗായത്രിയില്‍ എ.അരവിന്ദന് (88) അന്തരിച്ചു. ഗായകന് അമ്പിളിക്കുട്ടന് മകനാണ്. റബര്‍ ബോര്‍ഡില്‍ നിന്ന് ഡപ്യൂട്ടി ഡയറക്ടറായിട്ടാണ് അരവിന്ദന് വിരമിച്ചത്. തിരുനക്കര എന്‍.എസ്.എസ്. കരയോഗം ഭരണസമിതി അംഗം, ചിന്മയാ മിഷന് സെക്രട്ടറി, കൊട്ടാരത്തില്‍ ശങ്കുണി സ്മാരക ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം പട്ടണത്തിന്റെ ആദ്ധ്യാത്മിക, സാംസ്കാരിക വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. പരേതയായ കമലമ്മയാണ് ഭാര്യ. മറ്റുമക്കള്‍: ജയദേവ്, ജ്യോതി. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: