അയോധ്യ: രാഷ്ട്രപതി ദ്രൗപദി മുര്‍മു അയോധ്യ രാമ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശ്രീകോവിലില്‍ നടന്ന ആരതിയിലും രാഷ്ട്രപതി പങ്കെടുത്തു. മുഖ്യപുരോഹിതന്‍ സത്യേന്ദ്രദാസും മറ്റു പുരോഹിതന്മാരും രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു.
#WATCH | President Droupadi Murmu offers prayers to Ram Lalla at Shri Ram Janmabhoomi Temple in Uttar Pradesh's Ayodhya. pic.twitter.com/SMHeNBn0J6
— ANI (@ANI) May 1, 2024
ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് മുമ്പ് സരയുവിലെ ഹനുമാന്‍ഗര്‍ഹി ക്ഷേത്രത്തില്‍ നടന്ന ആരതി പൂജയിലും ദ്രൗപദി മുര്‍മു പങ്കെടുത്തിരുന്നു. തുടര്‍ന്ന് കുബേര്‍ ടീലയിലും രാഷ്ട്രപതി സന്ദര്‍ശനം നടത്തി.
നേരത്തെ അയോധ്യ വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ സ്വീകരിച്ചു. രാമക്ഷേത്ര നിര്‍മ്മാണത്തിന് ശേഷം ആദ്യമായാണ് രാഷ്ട്രപതി അയോധ്യയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: