ന്യൂദല്‍ഹി: ഐസിസി ടി20 റാങ്കിംഗില്‍ ബാറ്റിംഗില്‍ സൂര്യകുമാര്‍ യാദവ് ഒന്നാമത് തുടരുന്നു. കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്സിനായി കളിക്കുന്ന ഇംഗ്ലീഷ് താരം ഫില്‍ സാള്‍ട്ടാണ് രണ്ടാമത്.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയ പാകിസ്ഥാന് താരം ബാബര്‍ അസം നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാന് മൂന്നാം സ്ഥാനത്താണ്.
ഫില്‍ സാള്‍ട്ടിനെക്കാള്‍ 59 പോയിന്റ് സൂര്യകുമാറിന് കൂടുതല്‍ ഉണ്ട്. ഇന്ത്യയുടെ സൂര്യകുമാറും ജയ്സ്വാളും ആദ്യ 10ല്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: