ചെന്നൈ: തമിഴ്നാട്ടില്‍ കരിങ്കല്‍ ക്വാറിയിലെ സ്ഫോടനത്തില്‍ നാല് തൊഴിലാളികള്‍ മരിച്ചു. എട്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
വിരുദുനഗര്‍ ജില്ലയിലെ കരിയപെട്ടിയിലാണ് സംഭവം. വെടിമരുന്ന് സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് സ്ഫോടനം.
സ്ഫോടനത്തില്‍ ഗോഡൗണിന് സമീപം നിര്‍ത്തിയിട്ടിരുന്ന രണ്ട് ലോറികള്‍ കത്തിനശിച്ചു. സമീപത്തെ ഇരുപതോളം വീടുകള്‍ക്കും കേടുപാടുണ്ട്.
ക്വാറിക്ക് ലൈസന്‍സ് ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. എന്നാല്‍ അനുവദനീയം ആയതിലും അധിക അളവില്‍ സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നോ എന്ന് സംശയിക്കുന്നതായും ജില്ലാ കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: