മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയോടുള്ള ഇഷ്ടം പറഞ്ഞ് സൂപ്പര്‍താരം ഷാരുഖ് ഖാന്. ബോളിവുഡിന്റെ മരുമകനാണ് കോഹ് ലി എന്നാണ് താരം പറയുന്നത്. അനുഷ്കയെ പ്രണയിക്കുന്ന നാള് മുതല്‍ കോഹ്ലിയെ അറിയാമെന്നും ഒരുപാട് ഇഷ്ടമാണെന്നുമാണ് ഷാരുഖ് പറയുന്നത്.
‘ഞാന്‍ അവനൊപ്പം ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. എനിക്ക് വളരെ ഇഷ്ടമാണ്. ഞങ്ങളുടെ മരുമകനാണ് എന്നാണ് പറയാറുള്ളത്. അനുഷ്കയേയും വിരാടിനേയും വളരെ നാളായി എനിക്കറിയാം. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിച്ചിട്ടുണ്ട്.
ഇവര്‍ പ്രണയിക്കുന്ന നാള് മുതല്‍ അവനെ അറിയാം. ഞാനും അനുഷ്കയും ഒന്നിച്ച് സിനിമ ചെയ്യുന്ന സമയത്ത് നിരവധി ദിവസങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. അങ്ങനെയാണ് സുഹൃദത്തിലാവുന്നത്.’- ഷാരുഖ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സീസണില്‍ ഷാരുഖിന്റെ പത്താനിലെ ഡാന്‍സ് ചെയ്യുന്ന കോഹ്ലിയുടെ വിഡിയോ വൈറലായിരുന്നു. താന്‍ അത് കോഹ്ലിയെ പഠിപ്പിച്ചതാണെന്നും എന്നാല്‍ അത് മോശമായാണ് ചെയ്തത് എന്നുമാണ് ഷാരുഖ് പറയുന്നത്.’പത്താനിലെ ഡാന്‍സ് സ്റ്റെപ്പ് ഞാനാണ് പഠിപ്പിച്ചത്.
ഒരു കളിക്കിടെ രവീന്ദ്ര ജഡേജയ്ക്കൊപ്പം അത് ചെയ്യാന്‍ ശ്രമിക്കുന്നതും ഞാന്‍ കണ്ടിരുന്നു. അവര്‍ അത് മോശമായി ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്ക് വിഷമമായി. സ്റ്റെപ്പ് പഠിപ്പിച്ചുതരാമെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു.’- ഷാരുഖ് ഖാന് പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: