മഹാഗുരു വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികളുടെ മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായ ജ്യോതിപ്രയാണം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍. അശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെയുടെ നേതൃത്വത്തില്‍ ജ്യോതിപ്രയാണത്തിന് ഭക്തിനിര്‍ഭരമായ സ്വീകരണം നല്കിയപ്പോള്
ചവറ: മഹാഗുരു ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആചരണമായ മഹാഗുരുവര്‍ഷം 2024ന്റെ ഭാഗമായ പന്മന ആശ്രമതീര്‍ത്ഥാടനം ഇന്ന് ആരംഭിക്കും. വിവിധ ദേശങ്ങളില്‍ നിന്ന് തീര്‍ത്ഥാടകര്‍ പന്മന ആശ്രമത്തിലെത്തും. ചട്ടമ്പിസ്വാമികളുടെ തപോപീഠമായ മരുത്വാമലയില്‍ നിന്ന് ആരംഭിച്ച മഹാഗുരുജ്യോതി പ്രയാണം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂജയേറ്റു വാങ്ങി പന്മന ആശ്രമത്തില്‍ എത്തുന്നതോടെ പരിപാടികള്‍ തുടങ്ങും.
ഇന്ന് രാവിലെ 8ന് ഭദ്രദീപപ്രോജ്വലനം, 10.30ന് മഹാസമാധിശതാബ്ദി ആചരണ സമാരംഭസഭ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. സ്വാമി അദൃശ്യ കാടസിദ്ധേശ്വര വിശിഷ്ടാതിഥിയാകും. ഉച്ചയ്‌ക്ക് 1ന് സംഗീതസദസ്സ്, രാത്രി 7ന് നൃത്തസന്ധ്യ.
2ന് രാവിലെ 10.30ന് വിചാരണ സഭ ‘മഹാഗുരു കേരളം’ സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് 1ന് മഹത്വപ്രവചനം, തുടര്‍ന്ന് കുച്ചുപ്പുടി, മോഹിനിയാട്ടം, രാത്രി 7ന് സംഗീതസദസ്.
3ന് രാവിലെ 10.30ന് മഹാഗുരുസാരം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി പ്രഭാകരാനന്ദ സരസ്വതി വിശിഷ്ടാതിഥിയാകും. ഉച്ചയ്‌ക്ക് 1ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 3ന് ആനന്ദസത്സംഗം, രാത്രി 7ന് പറയന്‍ തുള്ളല്‍, തുടര്‍ന്ന് പടയണി.
4ന് രാവിലെ 10.30ന് മഹാഗുരുവേദം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് ഉദ്ഘാടനം ചെയ്യും. സി.ആര്‍. മഹേഷ് എംഎല്‍എ അധ്യക്ഷനാകും. അര്‍ബുദരോഗ ചികിത്സാ വിദഗ്ധന്‍ പി.വി. ഗംഗാധരന്‍ പ്രഭാഷണം നടത്തും. ഉച്ചയ്‌ക്ക് 1ന് ഓട്ടന്‍തുള്ളല്‍, രാത്രി 7ന് മോഹിനിയാട്ടം, 8ന് സീതകളി. 5ന് രാവിലെ 10.30ന് മഹാഗുരുജ്വാല ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അധ്യക്ഷനാകും, ഡോ. ശശി തരൂര്‍ എംപി മുഖ്യപ്രഭാഷണം നടത്തും, ഉച്ചയ്‌ക്ക് 1ന് വില്‍കലാമേള, രാത്രി 7ന് സോപാനനൃത്തം.
ആറിന് രാവിലെ 10.30ന് മഹാഗുരുസൗഹൃദം മുന്‍മന്ത്രി മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രഭാഷണങ്ങള്‍. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ.സി. രാജന്‍ അധ്യക്ഷനാകും, ഉച്ചയ്‌ക്ക് 1ന് സംഗീതസദസ്സ്, വൈകിട്ട് 3.30ന് മഹാഗുരുസാഹിതി കവി പ്രൊഫ. ബി. മധുസൂദനന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. പന്മന ആശ്രമം സ്വാമി നിത്യ സ്വരൂപാനന്ദ അധ്യക്ഷനാകും. തുടര്‍ന്ന് പ്രഭാഷണം. രാത്രി 7ന് നടനസന്ധ്യ. 7ന് രാവിലെ 10.30ന് മഹാഗുരുപര്‍വ്വം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. കേരള പുരാണ പാരായണ സംഘടന അമ്പാടി സുരേന്ദ്രന്‍ അധ്യക്ഷനാകും. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. നടന്‍ സുധീര്‍ കരമന മുഖ്യാതിഥിയാകും. വൈകിട്ട് 4ന് മഹാചണ്ഡികാഹോമം, രാത്രി 7ന് മാനസജപലഹരി.
മഹാഗുരു ചട്ടമ്പിസ്വാമികളുടെ സമാധി ശതാബ്ദി വാര്‍ഷികദിനമായ 8ന് രാവിലെ 9ന് ഭദ്രദീപ പ്രോജ്വലനം സ്വാമി പ്രജ്ഞാ നാനന്ദതീര്‍ത്ഥപാദര്‍ നിര്‍വഹിക്കും. രാവിലെ 10.30ന് മഹാസമാധി ശതാബ്ദിസഭയായ ‘മഹാഗുരുബ്രഹ്മം’ സ്വാമി പ്രജ്ഞാനാനന്ദതീര്‍ത്ഥപാദരുടെ അധ്യക്ഷതയില്‍ മുംബൈ ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ഉദ്ഘാടനം ചെയ്യും. സ്വാമി ചിദാനന്ദപുരി സമാധി ശതാബ്ദി സന്ദേശം നല്‍കും. സ്വാമി സത്സ്വരൂപാനന്ദ, സ്വാമി ഗീതാനന്ദ, സ്വാമി ഡോ.ധര്‍മ്മാനന്ദന്‍, കുമ്മനം രാജശേഖരന്‍, ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ മഹാഗുരു ഭവ്യസ്മൃതി അര്‍പ്പിക്കും.
ഉച്ചയ്‌ക്ക് 2.30ന് മഹാസമാധിദിവ്യജ്യോതി രാനയനം, ജ്യോതിസമര്‍പ്പണം. 3ന് ഡബിള്‍ തായമ്പക, വൈകിട്ട് 5ന് പാഠകം, രാത്രി7ന് കഥകളി. 9ന് രാവിലെ 7ന് ഏകാഹനാരായണീയ പാരായണയജ്ഞം. വൈകിട്ട് 5ന് ഭക്തിഗാനസുധ, രാത്രി 7ന് നൃത്താഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക