ലണ്ടന്‍: ഇംഗ്ലണ്ട് പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്തി. അടുത്ത മാസം നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ താരത്തെ ഉള്‍പ്പെടുത്തി. ഇന്നലെയാണ് ട്വന്റി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചത്.
നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട് കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്നത് ജോസ് ബട്ട്ലറിന്റെ നായകത്വത്തിലായിരിക്കും. കൈയ്യിലെ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ജോഫ്ര ആര്‍ച്ചര്‍ വിശ്രമത്തിലാണ്. മറ്റൊരു പേസ് ബൗളര്‍ ക്രിസ് ജോര്‍ദാനെയും ടീമില്‍ തിരിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലും 2019 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലും ഉണ്ടായിരുന്ന ക്രിസ് വോക്സിനെ ഉള്‍പ്പെടുത്തിയിട്ടില്ല. സ്പിന്നര്‍ ടോം ഹര്ട്ട്ലിയെ ടീമിലെടുത്തിട്ടുണ്ട്.
ഇംഗ്ലണ്ടിന്റെ ട്വന്റി20 ലോകകപ്പ് ടീം
ജോസ് ബട്ട്ലര്‍(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മൊയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജോമി ബെയര്‍സ്റ്റോവ്, ഹാരി ബ്രൂക്ക്, സാം കറന്, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്ലി, വില്‍ ജാക്ക്സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്, ആദില്‍ റഷീദ്, പില് സാള്‍ട്ട്, റീസ് ടോപ്ലി, മാര്‍ക് വൂഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: