കോഴിക്കോട്: ഇന്ത്യന്‍ ടാലന്റ് ഒളിമ്പ്യാട് ദേശീയതലത്തില്‍ നടത്തിയ മത്സര പരീക്ഷയില്‍ മാത്സ് വിഭാഗത്തില്‍ കൂത്തുപറമ്പ് അമൃത വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ഗംഗ ഇ. ഒന്നാം സ്ഥാനവും 50,000 രൂപയുടെ സ്കോളര്‍ഷിപ്പും കരസ്ഥമാക്കി.
ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ നോബല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. കോഴിക്കോട് പുറക്കാട് സ്വദേശി അരുണ്ലാലിന്റേയും പാനൂര്‍ മൊകേരി സ്വദേശി ഷംനയുടേയും മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: