ഭുവനേശ്വർ: ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡി ദളിതരെയും ആദിവാസികളെയും സംവരണത്തിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കാൻ നുണപ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ.
ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ സംവരണം അവസാനിപ്പിക്കുമെന്ന് കോട്ട്പാഡിലെ തിരഞ്ഞെടുപ്പ് റാലിയിൽ ആരോപിച്ച നബരംഗ്പൂർ ലോക്സഭാ സീറ്റിലെ ബിജെഡി സ്ഥാനാർത്ഥി പ്രദീപ് മാജിക്കെതിരെ നടപടിയെടുക്കണമെന്നും പ്രധാൻ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീഡിയോയുടെ ആധികാരികത പരിശോധിക്കാതെയാണ് മാജി ഇത്തരമൊരു പ്രസ്താവന നടത്തിയത് ദൗർഭാഗ്യകരമാണ്.തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെഡിക്ക് അസത്യം പ്രചരിപ്പിക്കുകയും നുണകൾ പ്രയോഗിക്കുകയും ചെയ്യുന്ന സ്വഭാവമുണ്ട്.
മാജിക്കെതിരെ നടപടിയെടുക്കാൻ ഞാൻ സിഇഒയോട് അഭ്യർത്ഥിക്കുന്നുവെന്നും ധവാൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: