ലാത്തൂർ : ദേശീയ സുരക്ഷയുടെ കാര്യത്തിൽ തന്റെ സർക്കാർ ധീരമായ പുതിയ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരരുടെ വീടുകളിൽ കയറി ഭീകരവാദികളെ ആക്രമിക്കുന്നതിലാണ് തങ്ങൾക്ക് വിശ്വാസമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മഹാരാഷ്ട്രയിൽ തുടർച്ചയായ രണ്ടാം ദിവസവും മൂന്ന് തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ ലക്ഷ്യം വച്ചു നിശിതമായി വിമർശിച്ചു. ബിജെപിക്കെതിരെ പോരാടാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം കൃത്രിമബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ഭീകരതയെ നേരിടുന്നതിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെ സമീപനം കോൺഗ്രസ് ഭരണകാലത്ത് പിന്തുടരുന്ന രീതിക്ക് വലിയ മാറ്റം വരുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2008-ലെ മുംബൈ ആക്രമണത്തിന് ശേഷം കോൺഗ്രസിന്റെ കാലത്ത് പാക്കിസ്ഥാനിലേക്ക് രേഖകൾ അയക്കുന്ന സമ്പ്രദായത്തിൽ നിന്ന് വ്യത്യസ്തമായി, ബിജെപി നേതൃത്വത്തിലുള്ള സർക്കാർ തീവ്രവാദികളെ നേർവഴിയിലാക്കുന്നുവെന്നും മോദി ഊന്നിപ്പറഞ്ഞു.
“കോൺഗ്രസ് ഭരണകാലത്ത്, ഭീകര പ്രവർത്തനങ്ങളെക്കുറിച്ചുള്ള മറ്റൊരു ഡോസിയർ ഇന്ത്യ പാകിസ്ഥാന് കൈമാറിയതിനെ കുറിച്ചായിരുന്നു വാർത്തകളുടെ തലക്കെട്ടുകൾ. പണ്ട് അത് വലിയ വാർത്തയായിരുന്നു. അത്തരത്തിലുള്ള ഏതെങ്കിലും ഡോസിയർ അയച്ചതിന് ശേഷം മാധ്യമങ്ങളിലെ ഞങ്ങളുടെ ചില സുഹൃത്തുക്കൾ കൈയടിക്കുക പതിവായിരുന്നു,”- മധ്യ മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.
“ഇന്ന്, ഇന്ത്യ രേഖകൾ അയയ്ക്കുന്നില്ല. ‘ആജ് ഭാരത് ഘർ മേ ഘുസ് കെ മർതാ ഹേ’ (ഇന്ന് ഇന്ത്യ തീവ്രവാദികളുടെ വീടുകളിൽ പ്രവേശിച്ച് അവരെ ശക്തമായി ആക്രമിക്കുന്നു),” -മോദി പറഞ്ഞു.
2014-ൽ അധികാരമേറ്റതിന് ശേഷം തന്റെ സർക്കാർ നടത്തിയ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടുകയും ഈ സമീപനം ഒരു ‘പുതിയ ഭാരത’ത്തിന്റെ ഉദയത്തെ അടയാളപ്പെടുത്തുകയും ചെയ്തു. പുതിയ ഭാരതത്തിലെ പ്രധാന വാർത്തകൾ ഇവയാണ്: മിഷൻ എൽഒസി, സർജിക്കൽ സ്ട്രൈക്കുകളിലൂടെ ഇന്ത്യ പാക്കിസ്ഥാനെ ശിക്ഷിക്കുന്നു,”- മോദി സമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷ സഖ്യത്തിലെ പാർട്ടികൾക്ക് അധികാരത്തിൽ വന്നാൽ ഒരു വർഷം വീതം പ്രധാനമന്ത്രി പദം ലഭിക്കുമെന്ന ഒരു “സൂത്രം” ഇൻഡി ബ്ലോക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന് മോദി പറഞ്ഞു. “ചിലർ തവണകളായി പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നു. എല്ലാ വർഷവും ഒരു പ്രധാനമന്ത്രി വേണമെന്ന് അവർ തീരുമാനിച്ചു,” – അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ കോൺഗ്രസിന്റെ ഭരണകാലത്ത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തകർത്തുവെന്ന് മോദി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: