തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുക്കവേ കേന്ദ്രആഭ്യന്തരമന്ത്രി നടത്തിയ പ്രസംഗമാണ് ഡീപ് ഫേക്ക് വീഡിയോയിലൂടെ തെറ്റായി ചിത്രീകരിച്ച് പ്രചരിപ്പിച്ചത്.
കോണ്‍ഗ്രസ്, ആപ്പ് പ്രവര്‍ത്തകരാണ് ഇതു പ്രചരിപ്പിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി വിഭാഗക്കാര്‍ക്കുള്ള സംവരണം മുസ്ലീങ്ങള്‍ക്കായി മാറ്റിവെച്ച നയം റദ്ദാക്കുമെന്നും പിന്നാക്ക വിഭാഗങ്ങളുടെ സംവരണാവകാശം ഉറപ്പാക്കാന്‍ നടപടി എടുക്കുമെന്നുമായിരുന്നു അമിത് ഷായുടെ പ്രസംഗം. എന്നാല്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരുടെ സംവരണം ബിജെപി അധികാരത്തിലെത്തിയാല്‍ എടുത്തുകളയുമെന്ന രീതിയിലേക്ക് പ്രസംഗം എഡിറ്റ് ചെയ്തു മാറ്റുകയായിരുന്നു.
ലക്ഷ്യം കലാപം
പട്ടികജാതി പട്ടികവര്‍ഗ സംവരണം എടുത്തുകളയുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി പ്രസംഗിച്ചതായി വീഡിയോ സൃഷ്ടിച്ചവരുടെ യഥാര്‍ത്ഥ ലക്ഷ്യം രാജ്യത്ത് കലാപമുണ്ടാക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഭരണഘടനാ വിരുദ്ധമായി തെലങ്കാനയില്‍ മുസ്ലിം സമൂഹത്തിന് മാത്രമായി പ്രത്യേകം നല്‍കുന്ന സംവരണത്തിനെതിരെയാണ് കേന്ദ്രമന്ത്രി സംസാരിച്ചത്. മുസ്ലിം വിഭാഗത്തിന് അധികമായി നല്‍കിയ സംവരണം പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് നല്‍കുമെന്നായിരുന്നു യഥാര്‍ത്ഥ പ്രസംഗം. വ്യാജ വീഡിയോ സൃഷ്ടിച്ചത് മനപ്പൂര്‍വമാണെന്നും കലാപമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ലക്ഷ്യമെന്നും ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ കുറ്റപ്പെടുത്തി. നിരവധി കോണ്‍ഗ്രസ് വക്താക്കള്‍ വ്യാജവീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. അവരെല്ലാം നിയമനടപടി നേരിടാന്‍ തയ്യാറായിക്കൊള്ളൂ, മാളവ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: