തിരുവനന്തപുരം: സംസ്ഥാനത്തെ കൊടുംചൂട് ക്ഷീര മേഖലയെയും ദോഷകരമായി ബാധിക്കുന്നു. പാല്‍ ഉത്പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും പാലെത്തിച്ചാണ് ഉത്പാദനത്തിലെ കുറവ് മറികടക്കുന്നത്.
മില്‍മ പ്രതിദിനം വിപണിയില്‍ എത്തിക്കുന്നത് 17 ലക്ഷം ലിറ്റര്‍ പാല്‍ ആണ്. ഇതില്‍ നല്ലൊരു ഭാഗവും കേരളത്തില്‍ നിന്ന് തന്നെയായിരുന്നു. എന്നാല്‍ ചൂട് മൂലം സ്ഥിതി മാറിയിരിക്കുകയാണ്.
പ്രതിദിനം ആറര ലക്ഷം ലിറ്ററിന്റെ കുറവാണ് ഉണ്ടാകുന്നത്. എന്നാല്‍ ഇറക്കുമതി വര്‍ദ്ധിപ്പിച്ച് ക്ഷാമകാലത്തെ അതിജീവിക്കുകയാണ് മില്‍മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക