തിരുവനന്തപുരം: മേയ് രണ്ട് മുതല്‍ നടപ്പാക്കുന്ന പുതിയ രീതിയിലുളള ഡ്രൈവിംഗ് പരീക്ഷ ഉള്‍പ്പെടെ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സി പി എം ട്രേഡ് യൂണിയനായ സിഐടിയു .പ്രതിഷേധം കണക്കിലെടുത്ത് ഗതാഗതമന്ത്രി ഗണേഷ്കുമാര് ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംഘടന.
പ്രതിദിനം 30 ലൈസന്‍സ് പരീക്ഷകള്‍. എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാനാകില്ല തുടങ്ങി വലിയ പരിഷ്കാരമാണ് ഗതാഗതമന്ത്രി നിര്‍ദ്ദേശിച്ചത്. പുതിയ ട്രാക്ക് സജ്ജമാക്കാന്‍ ഗതാഗതകമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയെങ്കിലും ഇതുവരെ പുതിയ ട്രാക്കുകള്‍ ഉണ്ടാക്കിയിട്ടില്ല.
ട്രാക്കൊരുക്കാതെ പരിഷ്കാരം ഏര്‍പ്പെടുത്തുന്നതിന് തടയാനായിരുന്നു ഡ്രൈവിംഗ് സ്കൂളുകളുടെ ശ്രമം.എന്നാല്‍ ചില ഇളവുകള്‍ നല്കി ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം തുടരാന്‍ മന്ത്രി ഇന്നലെ തീരുമാനിച്ചു.
പ്രതിദിനം ടെസ്റ്റുകളുടെ എണ്ണം 60 ആക്കി, പുതിയ ട്രാക്ക് ഒരുക്കും വരെ എച്ച് ടെസ്റ്റ് തുടരും. എച്ച്. ടെസ്റ്റിന് മുമ്പ് റോഡ് ടെസ്റ്റ് നടത്തണം. ഇതായിരുന്നു ഇളവുകള്‍. എന്നാല്‍ പരിഷ്കരണം ലക്ഷ്യമിട്ടുളള സര്‍ക്കുലര്‍ തന്നെ റദ്ദാക്കണമെന്നാണ് സിഐടിയു ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: