ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം മോദി ഒരു പ്രസംഗത്തില്‍ ഇങ്ങിനെ പറഞ്ഞു: “പാകിസ്ഥാന് തീവ്രവാദം കയറ്റി അയയ്ക്കുമ്പോള്‍ ഇന്ത്യ ഗോതമ്പും വാക്സിനുകളും മറ്റ് ഉല്പന്നങ്ങളും കയറ്റി അയയ്ക്കുന്നു.”
ഒരു രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യത്തിന്റെ പല ലക്ഷണങ്ങളിലൊന്നാണ് ആ രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം. ഒരു രാജ്യത്തിന്റെ കേന്ദ്രബാങ്കില്‍ ഉള്ള വിദേശ കറന്‍സികളുടെ ശേഖരമാണ് ആ രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം. ഇക്കാര്യത്തില്‍ ബൈബിളിലെ ഉദാഹരണം കടമെടുത്ത് പറഞ്ഞാല്‍, പാകിസ്ഥാനും ഇന്ത്യയും ദാവീദും ഗോലിയാത്തും പോലെയാണ്. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസര്‍വ്വ് ബാങ്കിന്റെ കൈവശമുള്ള വിദേശനാണ്യ ശേഖരം ഇപ്പോള്‍ 64,000 കോടി ഡോളറായിരിക്കുമ്പോള്‍ ഏപ്രില്‍ 19ന്റെ കണക്കനുസരിച്ച് പാകിസ്ഥാന്റെ കേന്ദ്രബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്റെ വിദേശനാണ്യ ശേഖരം വെറും 700 കോടി ഡോളര്‍ മാത്രമാണ്. ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്കും ആ രാജ്യത്തിന്റെ കറന്‍സിക്ക് കരുത്ത് പകരാനും ആ രാജ്യത്തിന്റെ കേന്ദ്രബാങ്കില്‍ വിദേശനാണ്യ ശേഖരം നല്ല അളവില്‍ ഉണ്ടായിരിക്കണം. അന്താരാഷ്ട്ര കടങ്ങള്‍ വീട്ടാനും വിദേശ നാണ്യ ശേഖരം ആവശ്യമാണ്. കാരണം അവിടെ വിദേശനാണ്യത്തിലാണ് ഇടപാട്. ഇക്കാര്യത്തില്‍ നല്ലൊരു ശേഖരവുമായി കരുത്താര്‍ജ്ജിച്ചിരിക്കുകയാണ് നമ്മുടെ ഇന്ത്യ.
മോദിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യ കരുത്തില്‍ നിന്നും കരുത്തിലേക്ക് കുതിക്കുകയാണ്. പണപ്പെരുപ്പം റിസര്‍വ്വ് ബാങ്കിന്റെ അനുവദനീയമായ പരിധിക്കുള്ളില്‍ പിടിച്ചനിര്ത്തിയും ഇറക്കുമതി കുറച്ചും കയറ്റുമതി കൂട്ടിയും വിദേശനാണ്യം പരമാവധി ശേഖരിച്ചും ഇന്ത്യ ശക്തമായ ഒരു സമ്പദ്ഘടനയായി വളരുകയാണ്. ഒപ്പം കെടുകാര്യസ്ഥതയോ അഴിമതിയോ ലവലേശം ഇല്ലെന്നതും ഭരണത്തെ കരുത്തുറ്റതാക്കുന്നു. ആഗോളകമ്പനികളുടെ നിര്‍മ്മാണകേന്ദ്രമായും ഉല്പന്നങ്ങളെ ശേഖരിക്കാനുള്ള കേന്ദ്രമായും ഇന്ത്യയെ മാറ്റിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ വിദേശ നിക്ഷേപങ്ങള്‍ ഇന്ത്യയിലേക്ക് ഒഴുകാന്‍ തുടങ്ങിയിട്ടുണ്ട്.
എന്തായാലും ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഇപ്പോള്‍ 64,000 കോടി ഡോളറാണ്. ഇത് അഹങ്കരിക്കാവുന്ന ഒരു നേട്ടം തന്നെയാണ്. ഇന്ത്യന്‍ രൂപയ്ക്ക് വലിയ തോതില്‍ മൂല്യശോഷണം ഉണ്ടായാല്‍പ്പോലും ഈ വിദേശ നാണ്യശേഖരത്തില്‍ നിന്നും ചെറിയ ഒരു തുകയെടുത്ത് രക്ഷിച്ചെടുക്കാവുന്നതേയുള്ളൂ.
രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധിയും ചേര്‍ന്നാണ് പാകിസ്ഥാന്റെ വിദേശനാണ്യ ശേഖരത്തെ ദുര്‍ബലമാക്കിയത്. ഇമ്രാന്‍ഖാന്റെ ധൂര്‍ത്തും അഴിമതിയും നിറഞ്ഞ ഭരണവും തീവ്രവാദഗ്രൂപ്പുകള്‍ തമ്മിലുള്ള യുദ്ധങ്ങളും ഭരണത്തിലെ കെടുകാര്യസ്ഥതമൂലം പണപ്പെരുപ്പം അപായകരമായ തോതില്‍ വര്‍ധിച്ചതുമാണ് പാകിസ്ഥാനെ തകര്‍ത്തുകളഞ്ഞത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പാകിസ്ഥാന്റെ വിദേശ നാണ്യ ശേഖരം താഴേക്ക് അധപതിച്ചുകൊണ്ടിരിക്കുകയാണ്. വാണിജ്യ ബാങ്കുകളിലേതുള്‍പ്പെടെ പാകിസ്ഥാന്റെ ആകെ വിദേശനാണ്യ ശേഖരം 1300 കോടി മാത്രമാണ്. പാകിസ്ഥാനെ കടക്കെണിയില്‍ നിന്നും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ ഐഎംഎഫ് 300 കോടി ഡോളര്‍ വായ്പ നല്കാമെന്നേറ്റിട്ടുണ്ട്. ഇതിലെ ആദ്യഗഡുവായ ഏഴ് കോടി ഡോളര്‍ ഈയിടെ ലഭിച്ചതോടെയാണ് പാകിസ്ഥാന്റെ വിദേശനാണ്യസേഖരത്തില് അല്പമെങ്കിലും ഉയര്‍ച്ച രേഖപ്പെടുത്തിയത്. 2024 ജൂണില്‍ പാകിസ്ഥാന്റെ വിദേശനാണ്യശേഖരം 900 കോടി ആയി ഉയര്‍ത്തണമെന്ന് ഐഎംഎഫ് വ്യവസ്ഥ വെച്ചിട്ടുണ്ട്. അതായത്, കേന്ദ്ര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാനിലെ വിദേശ നാണ്യ ശേഖരം തോന്നിയ പോലെ ചെലവഴിക്കാനാവില്ലെന്ന് അര്‍ത്ഥം.
മാത്രമല്ല, സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാന് ഇപ്പോള്‍ രക്ഷപ്പെടാന്‍ ഐഎംഎഫിന്റെ രണ്ടാം ഘട്ട വായ്പയ്ക്ക് കാത്തിരിക്കുന്ന സ്ഥിതിവിശേഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: