തിരുവനന്തപുരം: മെഡിക്കൽ കോളേജ് ജീവനക്കാരിക്ക് ക്രൂരമർദനം. എംആര്‍ഐ സ്‌കാനിങ് വിഭാഗം ജീവനക്കാരി ജയകുമാരിക്കാ(57)ണ് മര്‍ദ്ദനമേറ്റത്. സ്‌കാനിങ് തീയതി നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. പൂവാര്‍ സ്വദേശി അനിലിനെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്..
ഇടിവള ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയായിരുന്നു. മുഖത്ത് പൊട്ടലേറ്റ ജയകുമാരി അബോധാവസ്ഥയിലായി. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക